ബന്ധുക്കള്‍ക്കൊപ്പം വെള്ളക്കെട്ടില്‍ നീന്തുകയായിരുന്ന വിദ്യാര്‍ഥിയെ കാണാതായി....

ബന്ധുക്കള്‍ക്കൊപ്പം വെള്ളക്കെട്ടില്‍ നീന്തുകയായിരുന്ന വിദ്യാര്‍ഥിയെ കാണാതായി. ബങ്കളം പാല്‍ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ (സെബാന്‍) മകന്‍ ആല്‍ബിന്‍ സെബാസ്റ്റ്യനെ (17) ആണ് വെള്ളക്കെട്ടില്‍ കാണാതായത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. അമ്മ ദീപ നോക്കിനില്‍ക്കെയാണ് നീന്തിക്കൊണ്ടിരുന്ന ആല്‍ബിനെ കാണാതായത്. ഇവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓട്ടുകമ്പനിയിലേക്ക് കളിമണ്ണെടുത്ത മൂന്നാളോളം താഴ്ചയുള്ള ബങ്കളത്തെ വെള്ളക്കെട്ടിലാണ് ആല്‍ബിന്‍ മുങ്ങിപ്പോയത്.
https://www.facebook.com/Malayalivartha
























