ദേശീയഗാനം വികലമായി ആലപിച്ചു; ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടി

ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം വികലമായി ആലപിച്ച സംഭവത്തില്‍ ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടി. ചീഫ്‌സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. വാക്കാലുള്ള വിശദീകരണമാണ് ഇപ്പോള്‍ തേടിയിരിക്കുന്നത്.
ചൊവ്വാഴ്‌ച വൈകീട്ട് കേരളസര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീനാരായണ ധര്‍മ്മ സമിതിയുടെ പുരസ്‌കാരം ശശിതരൂരിന് ഉപരാഷ്ട്രപതി സമ്മാനിച്ചിരുന്നു. ഈ ചടങ്ങില്‍ ദേശീയഗാനം തെറ്റി ആലപിക്കുകയും അവതാരകനായ ജി.എസ്. പ്രദീപ് അതിരുകടന്ന വാക്കുകള്‍ ഉപയോഗിക്കാനിടയാവുകയും ചെയ്‌തിരുന്നു. ഇതാണ് വിവാദമായത്.
ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയുടെ പ്രാധാന്യം മനസിലാക്കാതെയാണ് സംഘാടകര്‍ ആദ്യം മുതല്‍ പെരുമാറിയതെന്നാണ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha