കണ്‍മുന്നില്‍ മൂന്നു മക്കളും ...... ഓണാവധിക്ക് സ്വന്തം വീട്ടിലെത്തിയ മൂന്ന് സഹോദരിമാര്‍ പിതാവിന് മുന്നില്‍ മുങ്ങിമരിച്ചത് നാടിന് തീരാനോവായി...

കണ്‍മുന്നില്‍ മൂന്നു മക്കളും ...... ഓണാവധിക്ക് സ്വന്തം വീട്ടിലെത്തിയ മൂന്ന് സഹോദരിമാര്‍ പിതാവിന് മുന്നില്‍ മുങ്ങിമരിച്ചത് നാടിന് തീരാനോവായി...
മണ്ണാര്‍ക്കാട് കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ നാഷിദ (28), റമീസ ഷഹനാസ് (23), റിന്‍ഷ അല്‍ത്താജ് (18) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തില്‍ മുങ്ങി മരിച്ചത്. ഇവരുടെ സഹോദരന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുകയാണ്. മാതാവാണ് വൃക്ക നല്‍കിയത്. രണ്ടു പേരും ചികിത്സയിലായിരുന്നതിനാല്‍ റഷീദാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്.
പിതാവിനൊപ്പം തുണി അലക്കുന്നതിനും കുളിക്കുന്നതിനുമാണ് സഹോദരിമാര്‍ ഒരേക്കറിലുള്ള കുളത്തിലെത്തിയത്. കുളിക്കുന്നതിനിടെ കാല്‍ വഴുതിവീണ സഹോദരിയെ രക്ഷിക്കുന്നതിനിടെയാണ് മറ്റ് രണ്ടു പേരും അപകടത്തില്‍പ്പെട്ടത്.
ദുരന്തം കണ്ട് സ്തംഭിച്ച് നിന്ന റഷീദ് ഒച്ചവയ്ക്കാനായി പോലും കഴിഞ്ഞില്ല. മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ട് ഇതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
തുടര്‍ന്ന് ചെളിയില്‍ മുങ്ങിയ മൂന്ന് പേരെയും നാട്ടുകാര്‍ കരയ്‌ക്കെടുത്ത് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 53ാം മൈല്‍ സ്വദേശി പട്ടിശ്ശേരി ഷാഫിയുടെ ഭാര്യയാണ് നഷീദ. റമീസ ഷഹനാസിന്റെ ഭര്‍ത്താവ് പറ്റാനിക്കാട് സ്വദേശി അബ്ദു റഹ്മാനാണ്. പതിവായി ആളുകള്‍ കുളിക്കാനെത്തുന്ന സ്ഥലമാണ് പെരുങ്കുളം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കും.
https://www.facebook.com/Malayalivartha























