പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

പകര്‍ച്ചവ്യാധികള്‍ വ്യാപകമായതോടെ കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് നീങ്ങി ആരോഗ്യവകുപ്പ്. ആരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വയനാട്ടില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തില്‍ മലമ്പനിയും റിപ്പേര്‍ട്ട് ചെയ്തു. ഇരിങ്ങല്ലൂര്‍ സ്വദേശിയായ 63 കാരന് മലമ്പനി ബാധിച്ചത്.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ കാരണമാണ് തടസ്സപ്പെട്ടതെന്ന് രോഗ്യമന്ത്രി കെ മുരളീധരന്‍ വിശദീകരിച്ചു. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. ചെയര്‍മാന്‍ എസ് എസ് ലാല്‍, കോ ഓര്‍ഡിനേറ്റര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവ!ര്‍ത്തിക്കുക. ജില്ല തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചിരിക്കുന്നത്. പ്രത്യേക പ്രദേശങ്ങളില്‍ നിപ വരുന്നതിനെ കുറിച്ച് പരിശോധന ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് എല്ല മരുന്നുകളും സ്‌റ്റോക്കുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, വൃത്തി ഹീനമായ തട്ടുകള്‍ പൂട്ടാനും മിനറല്‍ വാട്ടര്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
സംസ്ഥാനത്ത് ജനുവരി മുതല്‍ ഈ മാസം വരെ 146 ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം മാത്രം സംസ്ഥാനത്ത് 70 കേസുകള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ അ!ഞ്ച് ഷിഗെല്ല മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. ഈ മാസം റിപ്പോര്‍ട്ട് ചെയ്ത 22 കേസുകള്‍ ഉള്‍പ്പെടെ 74 കേസുകളാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























