റീല്‍സ് വൈറലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ടിപ്‌സ് നല്‍കി വിനീതിന്റെ പീഡനവും പണം തട്ടിപ്പും... കാര്‍ വാങ്ങാന്‍ പെണ്‍കുട്ടിയെ ഒപ്പം കൂട്ടി, ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ച തമ്പാനൂര്‍ പീഡനക്കേസില്‍ മിശക്കാരന്‍ വിനീതിനെതിരെ തമ്പാനൂര്‍ പോലീസ് കുറ്റപത്രം

സമൂഹ മാധ്യമ റീല്‍സ് വൈറലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ടിപ്‌സ് പറഞ്ഞു കൊടുത്ത് പീഡനവും പണം തട്ടിപ്പും നടത്തുന്ന മീശക്കാരന്‍ വിനീതെന്നും കാന്താരിമാരുടെ കലിപ്പനെന്നും അറിയപ്പെടുന്ന കിളിമാനൂര്‍ സ്വദേശി വിനീത് വിജയനെതിരെ സിറ്റി തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
' മീശ ഫാന്‍ ഗേള്‍സ് - വിനീത് ഒഫീഷ്യല്‍ ' എന്നീ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് , ടിക് ടോക് , റീല്‍സ് താരത്തിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം. പ്രതിക്ക് ''വിനീത് - ഒഫീഷ്യല്‍ ' , ' മീശ ഫാന്‍ ഗേള്‍സ് ' എന്നീ ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമില്‍ 23.3 കെ (23,300 ഫോളോവേഴ്‌സും) 3 വനിതാ കൂട്ടാളികളെ ഒപ്പം ചേര്‍ത്തുള്ള 197 ക്ലോസ് അപ്പ് വീഡിയോ പോസ്റ്റുകള്‍ ചെയ്തിട്ടുമുണ്ട്. 4 ലക്ഷത്തോളം ആരാധകരും ഉണ്ട്. കറുത്ത നിറമുള്ള പ്രതി പ്രത്യേക മൊബൈല്‍ ആപ്പ് വഴി ഫില്‍ട്ടര്‍ ചെയ്ത മീശ മുഖം കാട്ടി സിനിമാ താരം ഉണ്ണി മുകുന്ദനെ വെല്ലുന്ന സ്‌റ്റൈലില്‍ രാത്രി ലൈവ് ക്ലോസ് അപ്പ് വീഡിയോകള്‍ ചെയ്ത് സ്ത്രീകളെയും കോളേജ് കുമാരികളെയും സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയും സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടലുമാണ് ഇയാളുടെ കുറ്റകൃത്യ രീതിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2022 ല്‍ കോളേജ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പണം തട്ടിയെടുക്കുകയും കാര്‍ വാങ്ങാന്‍ വിദ്യാര്‍ത്ഥിനിയെ ഒപ്പം കൂട്ടി ഷോറൂമില്‍ കൊണ്ടു പോയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ 2022 അഗസ്റ്റ് 6 നാണ് വിനീത് അറസ്റ്റിലായത്.
2022 ലെ തമ്പാനൂര്‍ പീഡനക്കേസില്‍ ജാമ്യത്തിലറങ്ങി 2023 മാര്‍ച്ച് മാസം 23 ന് കണിയാപുരം പെട്രോള്‍ പമ്പ് മാനേജരെ കവര്‍ച്ച ചെയ്ത് 2.50 ലക്ഷം രൂപ തട്ടിയെടുത്ത കവര്‍ച്ചാ കേസില്‍ ഏപ്രില്‍ 12 ന് അകത്തായി. കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കിളിമാനൂരില്‍ 6 പവന്‍ തട്ടിയെടുത്ത് യുവതിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ച കേസില്‍ 2023 ആഗസ്റ്റ് മാസം 24 ന് അഴിക്കുള്ളിലാവുകയായിരുന്നു. അതേ സമയം തമ്പാനൂര്‍ പീഡനക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതിന് പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ തമ്പാനൂര്‍ പോലീസോ കണിയാപുരം കവര്‍ച്ചാ കേസില്‍ മംഗലപുരം പോലീസോ കോടതിയില്‍ ജാമ്യം റദ്ദാക്കല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കാത്തത് പ്രതിയെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പോലീസ് വീഴ്ചയാണ് പ്രതിക്ക് കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ പ്രേരണയായതെന്നാണ് ആരോപണം.
ഇന്‍സ്റ്റാഗ്രാമില്‍ വിനീത് കെലിപ്പനെന്നും പെണ്‍കുട്ടികള്‍ കാന്താരിമാരുമെന്നാണ് അറിയപ്പെടുന്നത്. ഇയാളുടെ അറസ്റ്റിന് ശേഷം ഇയാളെ വെള്ളപൂശിയും ഇരകളെ കുറ്റപ്പെടുത്തിയും ഇയാളുടെ വനിതാ കൂട്ടാളി യൂട്യൂബിലും മറ്റും വീഡിയോ ചെയ്ത് രംഗത്തു വന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ഇവര്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും ആരോപണമുണ്ട്.
ടിക് ടോക്ക് ,ഇന്‍സ്റ്റാഗ്രാം അടക്കമുള്ള വീഡിയോ പ്ലാറ്റ്ഫോമുകളില്‍ വീനീത് ഏറെ പ്രശസ്തനാണ്. വലിയൊരു ഫാന്‍സ് വലയം തന്നെ ഇയാളുണ്ടാക്കിയിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുനല്‍കിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്നത്. തട്ടിപ്പ് മനസിലാക്കി പിന്‍മാറുന്ന കോളേജ് വിദ്യാര്‍ത്ഥിനികളെയും യുവതികളെയും മര്‍ദ്ദിച്ചതായും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസില്‍ നേരിട്ടും ഫോണിലൂടെയും പരാതി ലഭിച്ചിട്ടുണ്ട്.
പൊലീസില്‍ ജോലി ഉണ്ടായിരുന്ന താന്‍ ചില ശാരീരിക പ്രശ്നങ്ങള്‍ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊള്‍ ഒരു പ്രമുഖ ചാനലില്‍ ജോലി ചെയ്യുന്നു എന്നുമാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ഇടുന്നത് അല്ലാതെ ഇയാള്‍ക്ക് മറ്റ് ജോലികള്‍ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, ഇയാള്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണവും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും ഉള്ളതായാണ് പോലീസ് ഭാഷ്യം. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാള്‍ക്ക് വലിയ തോതില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന ആളാണ് താന്‍ എന്നായിരുന്നു ഇയാള്‍ പലരോടും പറഞ്ഞിരുന്നത്. ................................................. ....
2022 ലെ പീഡനകേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന വിനീതിന് കര്‍ശന ഉപാധികളോടെ ജില്ലാ കോടതി ജാമ്യം അനുവദിച്ചിചിരുന്നു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് 2022 ആഗസ്റ്റ് 6 മുതല്‍ 68 ദിവസങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റ് , കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ , തെളിവു ശേഖരണം എന്നിവ അടങ്ങുന്ന അന്വേഷണങ്ങള്‍ ഏറെ ക്കുറെ പൂര്‍ത്തിയായെന്നു വിലയിരുത്തിയാണ് കര്‍ശന ഉപാധികളോടെ പ്രതിക്ക് ജാമ്യം നല്‍കിയത്. പ്രതിയുടെ സ്വന്തവും രണ്ടാള്‍ ജാമ്യക്കാരും ചേര്‍ന്നുള്ള ജാമ്യ ബോണ്ട് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണം. പരാതിക്കാരിയുടെ പോലീസ് സ്റ്റേഷനതിര്‍ത്തിക്കകം പോകരുത്. പരാതിക്കാരിയടക്കമുള്ള സാക്ഷികളെ നേരിട്ടോ ഫോണിലൂടെയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവു നശിപ്പിക്കരുത്. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടി വക്കണം. കൈവശം ഇല്ലായെങ്കില്‍ വിവരത്തിന് സത്യവാങ്മൂലം സമര്‍പ്പിക്കണം. അന്വേഷണവുമായി സഹകരിക്കണം എന്നീ കര്‍ശന വ്യവസ്ഥയിലാണ് ജാമ്യം.
പെണ്‍കുട്ടിയുടെ പരാതിയിലെടുത്ത തമ്പാനൂര്‍ പീഡന കേസില്‍ ചിറയിന്‍കീഴ് സ്വദേശിയായ വിനീത് അറസ്റ്റ് ചെയ്യപ്പെട്ട് ആഗസ്റ്റ് 6 മുതല്‍ 68 ദിവസങ്ങളായി റിമാന്റിലായിരുന്നു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ജാമ്യം നിരസിച്ച ഉത്തരവുമായിട്ടാണ് വിനീത് ജില്ലാ കോടതിയെ സമീപിച്ചത്. പീഢനക്കേസ് സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കുറ്റകൃത്യമാണ്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ വസ്തുതകള്‍ കേസ് റെക്കോര്‍ഡിലുണ്ടെന്നും നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്. താന്‍ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റകൃത്യങ്ങളും ചെയ്തിട്ടില്ല. തന്നെ പോലീസ് കസ്റ്റഡില്‍ വിട്ടു നല്‍കി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായി. അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയായിട്ടുള്ളതും തന്റെ തുടര്‍ ജയില്‍ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ല. കോടതി കല്‍പ്പിക്കുന്ന ഏത് വ്യവസ്ഥയും പാലിക്കാന്‍ തയ്യാറാണ്. തന്റെ സാന്നിദ്ധ്യം കൃത്യമായി ഉറപ്പാക്കാന്‍ യോഗ്യരായ ജാമ്യക്കാര്‍ ഹാജരുണ്ട്. 60 ദിവസങ്ങള്‍ക്ക് മേലായി താന്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. അതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നായിരുന്നു പ്രതിയുടെ ജാമ്യ ഹര്‍ജിയിലെ ആവശ്യം.
"
https://www.facebook.com/Malayalivartha























