കണ്ണീര്‍ക്കാഴ്ചയായി... ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം.

ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി വിനേഷ് (40) ആണ് മരിച്ചത്. വെട്ടുറോഡ് മാര്‍ക്കറ്റില്‍ ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം നടന്നത്.
. വടംവലി മത്സരം നടക്കവെ സമീപത്തെ ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞ് വിനേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.വെട്ടുറോഡ് അല്‍ ബ്രദേഴ്സ് ക്ലബിന്റെ ഓണാഘോഷത്തിനിടെയാണ് അപകടം സംഭവിച്ചത്.
അതേസമയം വിതുരയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഉറിയടിക്കിടയില്‍ ഉറിപിടിച്ചിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു.വിതുര ചായം കാലായില്‍ വീട്ടില്‍ പരേതനായ കാലായില്‍ ഭാസ്‌കരപിള്ളയുടെ മകന്‍ സോമന്‍ (60) ആണ് മരിച്ചത്.
തിരുവോണനാളില്‍ വൈകുന്നേരം 5 മണിക്കാണ് സംഭവം.വിതുര ചേന്നന്‍പാറ നടന്ന ഉറിയടിക്കിടയിലാണ് സംഭവം . ഉറിയടിയുടെ അവസാനമെത്തിയപ്പോഴാണ് സോമന്‍ കുഴഞ്ഞുവീണത്.
ഉടന്‍ ആംബുലന്‍സില്‍ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ശ്രീകൃഷ്ണജയന്തിക്കും,മറ്റ് ആഘോഷപരിപാടികളിലും വര്‍ഷങ്ങളായി സോമനാണ് ഉറിപിടിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്ശേഷം ഇന്നലെ രാവിലെ വന്‍ ജനാവലിയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു. ചൊവ്വാഴ്ച ഉറിയടിയുടെ അവസാനം കാണികളെ ദുഃഖത്തിലാഴ്ത്തിയാണ് സോമന്‍ യാത്രയായത്.
"
https://www.facebook.com/Malayalivartha























