മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാലു പേര്‍ അറസ്റ്റില്‍....രണ്ടു പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാലു പേര്‍ അറസ്റ്റില്‍. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതികളും മൂര്‍ക്കനികര സ്വദേശികളുമായ ബ്രഹ്മജിത്, വിശ്വജിത് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇന്നലെ വൈകിട്ട് ആറരയോടെ മൂര്‍ക്കനിക്കര വായനശാലയുടെ കുമ്മാട്ടി ഉല്‍സവത്തിനിടെയാണ് യുവാവിനെ കുത്തികൊലപ്പെടുത്തിയത്. മുളയം സ്വദേശിയായ അഖില്‍ (28) ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അഖിലിന്റെ സുഹൃത്ത് ജിതിന്‍ ചികിത്സയില്‍ കഴിയുന്നു.കുമ്മാട്ടി ഉത്സവത്തിനിടെ ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരട്ട സഹോദരങ്ങളായ ബ്രഹ്മജിത്, വിശ്വജിത് എന്നിവരുടെ നാട്ടില്‍വന്ന് അഖില്‍ ഡാന്‍സ് കളിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ് കേസെടുത്ത് മണ്ണുത്തി പൊലീസ്.
"
https://www.facebook.com/Malayalivartha























