അമ്പലവയലില്‍ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

അമ്പലവയലില്‍ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. മാളിക എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (ഒമ്പത്) ആണ് മരിച്ചത്.ബുധനാഴ്ച അമ്പലവയലില്‍ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ മുഹമ്മദ് സിനാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറും ഒരു സ്ത്രീയും കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ഓടിക്കൊണ്ടിരിക്കെ വാഹനത്തില്‍ തീപടര്‍ന്നുണ്ടായ അപകടത്തില്‍ ആളപായം ഒഴിവായത് തലനാരിഴക്കാണ് . മാനന്തവാടിക്കടുത്ത എടവകയിലാണ് ഓടിക്കൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചത്. എടവക അമ്പലവയല്‍ ജംഗ്ഷന് സമീപത്ത് ഇന്നലെയായിരുന്നു സംഭവം. വാഹന ഉടമ എടവക രണ്ടേനാല്‍ മന്ദംകണ്ടി യാസിന്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതിനാലാണ് അപകടം ഒഴിവായത്.
https://www.facebook.com/Malayalivartha























