കരുവന്നൂരിൽ ഇഡി വന്ന ശേഷമല്ല ഈ വിഷയത്തിൽ താൻ ഇടപെടുന്നത്; ഈ വിഷയത്തിൽ വിമർശനമുന്നയിക്കുന്നത് കമ്മ്യൂണിസത്തിന് തിമിരം ബാധിച്ചവർ; തുറന്നടിച്ച് സുരേഷ് ഗോപി

സിപിഎം ആരോപണത്തിനു മറുപടിയുമായി സുരേഷ് ഗോപി വീണ്ടും രംഗത്ത് . കരുവന്നൂരിൽ ഇഡി വന്ന ശേഷമല്ല ഈ വിഷയത്തിൽ താൻ ഇടപെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു, ഈ വിഷയത്തിൽ വിമർശനമുന്നയിക്കുന്നത് കമ്മ്യൂണിസത്തിന് തിമിരം ബാധിച്ചവർ എന്നും സുരേഷ് ഗോപി ആരോപിച്ചു. പദ യാത്രയ്ക്ക് ശരീരം പൂർണ്ണമായി വഴങ്ങിയിരുന്നില്ല. മറ്റിടങ്ങളിലും പദ യാത്രയ്ക്ക് ഒപ്പം ഉണ്ടാകുമെന്ന് സുരേഷ് ഗോപി ആഞ്ഞടിച്ചു.
പദയാത്രയിൽ പങ്കെടുത്ത് ഈ സംഭവം റിപ്പോർട്ട് ചെയ്ത ആരും ഒരു ദുഷ്പ്രചരണം നടത്തിയില്ല എന്നത്പദയാത്രയുടെ വിജയത്തിന് പ്രധാനമായി മാറി. ഇന്റലിജൻസ് ഒരു റിപ്പോർട്ട് കേരളത്തിലേക്ക് അയക്കുകയും അതിന്റെ പശ്ചാത്തലത്തിൽ ചില സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഊഹാപോഹങ്ങൾ എന്ന് തീർത്ത് പറയാൻ പറ്റില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.
ജില്ലാ പോലീസ് മേധാവിയും കളക്ടർ ഒക്കെ നിർദ്ദേശിച്ചതനുസരിച്ച് ആകണം വലിയ പോലീസ് സന്നാഹം അല്ല അവിടെ ഉണ്ടായിരുന്നത്. ഷാഡോ പോലീസ് ഉൾപ്പെടെയുള്ള ഒരുപാട് നീതി നിർവഹണ കേന്ദ്രങ്ങളുടെ സാന്നിധ്യം അവരുടെ ഒരു പ്രവർത്തന മികവ് തന്നെയാണ് ഏറ്റവും വലിയ വിജയമായി മാറിയത്. റോഡിന്റെ ഇരുവശത്തുമുണ്ടായിരുന്ന ജനക്കൂട്ടം പാർട്ടി പ്രവർത്തകർ ആയിരുന്നില്ല. മറിച്ച് മറ്റു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ ഉണ്ടായിരുന്നില്ല എന്നും താൻ അവകാശപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha