നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ അനന്തമായി നീട്ടാന്‍ തന്ത്രങ്ങളുമായി പ്രതികള്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം, തുടരന്വേഷണ റിപ്പോര്‍ട്ട് വന്ന് വിചാരണ തീയതി കോടതി ഷെഡ്യൂള്‍ ചെയ്യാന്‍ തുടങ്ങവേ രേഖകളും മൊഴികളും വേണമെന്ന് പ്രതികള്‍, ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയ രേഖകളുടെയും സാക്ഷിമൊഴികളുകളുടെയും പകര്‍പ്പ് ഡിസംബര്‍ 1ന് പ്രതികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു

നിയമ സഭയില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള 2.21 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ അനന്തമായി നീട്ടാന്‍ തന്ത്രങ്ങളുമായി പ്രതികള്‍ രംഗത്തെത്തി.
വിചാരണ കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായാണ് പ്രതികള്‍ തുടരന്വേഷണ രേഖകളും മൊഴികളും വേണമെന്ന വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം വന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് വന്ന് വിചാരണ തീയതി കോടതി ഒക്ടോബര്‍ 16 തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്യാന്‍ തുടങ്ങവേ രേഖകളും മൊഴികളും വേണമെന്ന് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയ രേഖകളുടെയും സാക്ഷിമൊഴികളുകളുടെയും പകര്‍പ്പ് ഡിസംബര്‍ 1ന് പ്രതികള്‍ക്ക് നല്‍കാന്‍ സി ജെ എം ഷിബു ഡാനിയേല്‍ ഉത്തരവിട്ടു.
തിങ്കളാഴ്ച എല്ലാ പ്രതികളും കോടതിയില്‍ ഹാജരായി.
ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയ രേഖകളുടെയും സാക്ഷിമൊഴികളുകളുടെയും പകര്‍പ്പ് തങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിലാണ് കോടതി ഉത്തരവ്. ഒരു ഘട്ടത്തില്‍ തുടരന്വേഷണം എന്തിന് നടത്തിയെന്നും പ്രതിഭാഗം ചോദിച്ചു. എന്നാല്‍ മറുപടി പറയാതെ പ്രോസിക്യൂഷന്‍ മൗനം പാലിച്ചു.
വിചാരണക്കായി എല്ലാ പ്രതികളും ഒക്ടോബര്‍ 16 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു.
തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സെപ്റ്റംബറില്‍ ഹാജരാക്കിയിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയലിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍ മാത്രമേ കൃത്യത്തിലുള്‍പ്പെട്ടിട്ടുള്ളുവെന്നും നാശനഷ്ടം വരുത്തിയ കൃത്യത്തില്‍ കൂടുതല്‍ പ്രതികളില്ലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് വിചാരണക്കായി എല്ലാ പ്രതികളും ഒക്ടോബര്‍ 9 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























