കയ്പമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം

കയ്പമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന്‍ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ആനന്ദാണ് (37) ദാരുണമായി മരിച്ചത്. കൊല്ലം സ്വദേശിയാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 11.30ന് കയ്പമംഗലം അറവുശാലയില്‍ വച്ചാണ് അപകടമുണ്ടായത്.
ആനന്ദ് സഞ്ചരിച്ച ബൈക്ക് മിനി ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. മുന്നില്‍ പോയ വാഹനം പെട്ടെന്നു ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആനന്ദിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























