പാലക്കാട് പൊല്‍പ്പുള്ളിക്ക് സമീപം അത്തിക്കോട് വീട്ടമ്മ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...

പാലക്കാട് പൊല്‍പ്പുള്ളിക്ക് സമീപത്തായി അത്തിക്കോട് വീട്ടമ്മയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയൂര്‍ അത്തിക്കോട് പൂളക്കാട് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ വത്സലയാണ് മരിച്ചത്.
മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കി.
ചായക്കട തൊഴിലാളിയാണ് 58 കാരിയായ വത്സല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ മൈക്രോ ഫിനാന്‍സ് സംഘങ്ങളില്‍ നിന്ന് കടം വാങ്ങിയിട്ടുണ്ടായിരുന്നു. ഇതില്‍ പലപ്പോഴും തിരിച്ചടവ് മുടങ്ങിയിരുന്നു.
പിന്നാലെ മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ വീട്ടിലും ചായക്കടയിലും മാറി മാറി എത്തി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇതില്‍ വത്സല വളരെയേറെ അസ്വസ്ഥയായിരുന്നു . ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വീട്ടിനുള്ളിലാണ് വത്സലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂകയുള്ളൂവെന്നും ചിറ്റൂര്‍ പൊലീസ് .
"
https://www.facebook.com/Malayalivartha


























