കണ്ണീര്‍ക്കാഴ്ചയായി... അരൂര്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... അരൂര്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ സനില്‍ കുമാര്‍ (37) ആണ് മരിച്ചത്. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബൈക്ക് റോഡരികിലെ കുഴിയില്‍ വീഴുകയായിരുന്നു.
ശേഷം ബൈക്ക് ഫുട്്പാത്തിലേക്ക് വീണു. സനില്‍ കുമാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് തെക്കു നിന്ന് വന്ന വലിയ കണ്ടെയ്‌നര്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ചന്തിരൂര്‍ പുതിയ പാലത്തിന് തെക്കുഭാഗത്ത് അല്‍ അമീന്‍ പബ്ലിക് സ്‌കൂള്‍ സ്റ്റോപ്പിന് സമീപമായിരുന്നു അപകടം നടന്നത്. പ്രദേശത്ത് ആകാശപാത നിര്‍മ്മിക്കുന്നതിനാല്‍ റോഡിന്റെ പകുതി ഭാഗം ബാരിക്കേഡ് വച്ച് മറച്ചിരിക്കുകയാണ്. അതിനാല്‍ റോഡിന് വീതി കുറവാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന സ്ഥലത്ത് കുഴിച്ച കുഴി മൂടാതെ കിടന്നിരുന്നു. ആ കുഴിയിലാണ് ബൈക്ക് വീണത്.
സമീപത്ത് സ്‌കൂള്‍ ഉള്ളതിനാല്‍ ട്രാഫിക് വാര്‍ഡനെ നിയോഗിച്ചിരുന്നു. എന്നാല്‍ അപകട സമയത്ത് ഇവിടെ ട്രാഫിക് വാര്‍ഡന്‍ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ . പരേതനായ കൈലാസ് ബാബുവിന്റെയും പത്മാക്ഷിയുടെയും മകനാണ് സനില്‍. മൃതദേഹം അരുക്കുറ്റി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha


























