Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥും മറ്റ് പല ബിജെപി സര്‍്ക്കാരുകളും കാലങ്ങളായി ഉപയോഗിക്കുന്ന മുംബൈ ആസ്ഥാനമായുള്ള കേണ്‍സെപ്റ്റ് എന്ന പിആര്‍ ഏജന്‍സിയാണ് സിപിഎമ്മിനും പിണറായി വിജയനും വേണ്ടി പ്രവര്‍ത്തി്ച്ചതെന്ന വെളിപ്പെടുത്തല്‍ നേരത്തെ പുറത്തു വന്നതാണ്. എന്നാല്‍ ആ ബന്ധത്തിലൂടെ പിണറായി വിജയനുണ്ടായ നേട്ടമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്

17 OCTOBER 2023 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാ്ക്കുന്നതും പി ആര്‍ ഏജന്‍സിയാണെന്ന് പറഞ്ഞു കൊണ്ട് പുതിയ വിവാദത്തിന് എരിവ് പകര്‍ന്നത് പിണറായി വിജയനാണ്. അസ്ഥാനത്ത് ആവശ്യമില്ലാത്ത വിവാദം ഉയര്‍ത്തിവിടാന്‍ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയതിന്റെ പിന്നിലെ രാഷ്ട്രീയം വരും ദിവസങ്ങളില്‍ മാത്രമേ തെളിയുകയയുള്ളൂ. എന്നാല്‍ പിണറായി വിജയനും സിപിഎമ്മിനും വേണ്ടി പിആര്‍ ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നു എന്ന വിവരം മറച്ചുവെച്ചു കൊണ്ടാണ് പ്രതിപക്ഷത്തെ പ്രതികൂട്ടിലാക്കാന്‍ സിപിഎം ഇറങ്ങി തിരിച്ചത്.ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥും മറ്റ് പല ബിജെപി സര്‍്ക്കാരുകളും കാലങ്ങളായി ഉപയോഗിക്കുന്ന മുംബൈ ആസ്ഥാനമായുള്ള കേണ്‍സെപ്റ്റ് എന്ന പിആര്‍ ഏജന്‍സിയാണ് സിപിഎമ്മിനും പിണറായി വിജയനും വേണ്ടി പ്രവര്‍ത്തി്ച്ചതെന്ന വെളിപ്പെടുത്തല്‍ നേരത്തെ പുറത്തു വന്നതാണ്. എന്നാല്‍ ആ ബന്ധത്തിലൂടെ പിണറായി വിജയനുണ്ടായ നേട്ടമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പെരിങ്ങണ്ടൂര്‍ ബാങ്ക് ഇഡിയ്‌ക്കെതിരെ കോടതിയെ സമീപിച്ചതിന് പിന്നില്‍ ഇനി ഇഡിയുടെ അന്വേഷണം തടയുകയെന്ന ലക്ഷ്യമാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇനി ഇഡി കേരളത്തില്‍ വലിയ അന്വേഷണങ്ങളൊന്നും നടത്താന്‍ സാധ്യതയില്ലെന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.

ബിജെപിയുടെ പിആര്‍ ഏജന്‍സിക്ക് സര്‍്ക്കാര്‍ ഖജനാവില്‍ നിന്ന് ഒന്നരക്കോടി രൂപ നല്കിയെന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. പിണറായിയുടെ മേക്ക്അപ്പ്, ഡ്രസ് കോഡ്, പത്രസമ്മേളനത്തില്‍ പറയേണ്ട വിഷയങ്ങള്‍ എന്നിവ തീരുമാനി്ച്ചിരുന്നത് ഇത്തരം പിആര്‍ ഏജന്‍സിളായിരുന്നെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വിവാദമായിരുന്നു. ഇത്തരം പിആര്‍ ഏജന്‍സികളെ ഉപയോഗിച്ചാണ് പിണറായി ഇഡി ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ പെടാതെ മാറി നില്ക്കുന്നതിന് വഴിയൊരു്ക്കിയതെന്ന ആരോപണമാണുയരുന്നത്. മോദി. അമിത് ഷാ. യോഗി ആദിത്യ നാഥ് തുടങ്ങിയ നേതാ്ക്കളുടെയെല്ലാം പിആര്‍ വര്‍്ക്ക് ചെയ്യുന്ന ടീമിനെ സിപിഎമ്മിനായി കണ്ടെത്തിയതിന് പിന്നിലെ രഹസ്യം അതായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുളില്‍ ഇഡിയ്ക്ക് കയറി നിരങ്ങാന്‍ പറ്റിയ നിരവധി അനവധി സാധ്യകള്‍ ഉണ്ടായിട്ടും നാളിതുവരെ അതിന് തയ്യാറാകാത്തതിന് പിന്നില്‍ ഇത്തരം ഏജന്‍സികളുടെ പങ്ക് വളരെ വലുതാണെന്ന് പറയാം.
പിആര്‍ ഏജന്‍സി വിവാദം തുടങ്ങിയത് പിണറായി വിജയനാണെങ്കിലും അത് സ്‌കോര്‍ ചെയ്തത് വി.ഡി. സതീശനാണ്. അദ്ദേഹം പിണറായിയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്കി.

കോണ്‍ഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ വരേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ആറുമണി പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പി.ആര്‍. ഏജന്‍സിയെക്കുറിച്ച് തന്നോട് പറയിപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു. എ.കെ.ജി. സെന്ററില്‍ അറിയിച്ചിട്ടല്ല കോണ്‍ഗ്രസ് ആളുകളെ ക്ഷണിക്കുന്നതെന്നും സതീശന്‍ പ്രതികരിച്ചു. കെപിസിസി യോഗത്തില്‍ പിആര്‍ ഏജന്‍സികളുമുണ്ടെന്ന മുഖ്യമന്ത്രി വിമര്‍ശനത്തിന് സതീശന്റെ മറുപടി സിപിഎമ്മിന് വലിയ അടിയായി മാറി.പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തോടെ 'പി ആര്‍ ഇടപെടലുകള്‍' വീണ്ടും ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്.'സുനില്‍ കനഗോലു അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സിലെ അംഗവും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഏഴ് കോണ്‍ഗ്രസ് നേതാക്കളുടെ കമ്മിറ്റിയിലെ അംഗവുമാണ്. കോവിഡ് കാലത്തെ പത്രസമ്മേളനത്തിനുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പി.ആര്‍. ഏജന്‍സി ഏതെന്നത് തന്നോട് പറയിപ്പിക്കേണ്ട. കുരങ്ങിന് ഭക്ഷണം കൊടുക്കണം, നായക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെയുള്ള ഒരു മണിക്കൂര്‍ പ്രസംഗം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത ഏജന്‍സി ഏതെന്ന് പറയിപ്പിക്കേണ്ട. ഏജന്‍സിക്കുള്ള പബ്ലിസിറ്റി എന്റെ നാവില്‍ക്കൂടി വരണ്ട', സതീശന്‍ പറഞ്ഞു.

ബോംബെയില്‍നിന്നുവന്ന ഏജന്‍സിയുടെ ആളുകള്‍ ഇവിടെ ഇപ്പോള്‍ എത്രയുണ്ട്? തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മുന്‍പ് അസംബ്ലിയുടെ ഗ്യാലറിയില്‍വരെ മുഖ്യമന്ത്രിയും പാര്‍ട്ടിക്കാരും കൊണ്ടുവന്ന പി.ആര്‍. ഏജന്‍സിയുടെ ആളുകള്‍ ഉണ്ടായിരുന്നു. പിണറായി വിജയനെ മേക്ക് ഓവര്‍ നടത്തിയ കമ്പനിയെ കുറിച്ച് എന്റെ നാവ് കൊണ്ട് പറയിപ്പിക്കേണ്ട.രണ്ട് കണ്ണിലും തിമിരം ബാധിച്ചൊരാള്‍ മറ്റുള്ളവരെ നോക്കി അവര്‍ക്ക് കാഴ്ചയില്ലെന്നു പറയുന്നു' സതീശന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇനി പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ചെങ്കില്‍ തന്നെ എന്താണ് തെറ്റ്? പി.ആര്‍. ഏജന്‍സി ഉപയോഗിക്കാത്ത ഏത് രാഷ്ട്രീയപ്പാര്‍ട്ടിയാണ് ഇന്ത്യയിലുള്ളത്? സുനില്‍ കനഗോലും കോണ്‍ഗ്രസ് അംഗമാണ്. ടാസ്‌ക് ഫോഴ്‌സില്‍ അംഗമായി. ക്ലിഫ് ഹൗസില്‍ എത്ര പി.ആര്‍. ഏജന്‍സികളെ മുഖ്യമന്ത്രി കയറ്റിയിരുത്തിയെന്നും സതീശന്‍ ചോദിച്ചു. പി.ആര്‍ ഏജന്‍സി പ്രതിനിധികളെ ക്ലിഫ് ഹൗസില്‍ വിളിച്ച് വരുത്തി രണ്ട് വര്‍ഷം മുഴുവന്‍ ചര്‍ച്ച നടത്തിയ ആളല്ലേ മുഖ്യമന്ത്രി. എന്തും പറയാമെന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്താന്‍ പ്രാപ്തമായ നേതൃത്വം യു.ഡി.എഫിനു കോണ്‍ഗ്രസിനും ഉണ്ടെന്ന് രണ്ട് ഉപതെരഞ്ഞെടുപ്പുകളിലൂടെ മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടുണ്ട്.

കരുവന്നൂര്‍ തട്ടിപ്പുകേസിലെ ഒന്നാംപ്രതി സതീഷ്‌കുമാര്‍ വി.ഡി. സതീശനാണെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാരെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങളിലൂടെ എന്തും പറയാന്‍ മടിക്കാത്തവരാണ് സിപിഎമ്മുകാര്‍. അറിയപ്പെടുന്ന നേതാക്കളുടെ അക്കൗണ്ടുകളിലൂടെ എന്ത് വൃത്തികേടുകളും പറയുകയാണ്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോലും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ പ്രചരണം നടത്തിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എന്നിട്ടാണ് കോണ്‍ഗ്രസിനെതിരെ സംസാരിക്കുന്നത്. എന്തൊരു തൊലിക്കട്ടിയാണ്? എന്ത് പറയാനും ഒരു മടിയുമില്ല. എല്ലാ ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയില്‍ ആരോപിക്കുകയാണ്. കൊല്ലങ്ങള്ളായി മുഖ്യമന്ത്രി നടക്കുന്നത് തന്നെ പി.ആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ചാണ്. അവര്‍ നല്‍കുന്ന ക്യാപ്‌സ്യൂള്‍ വിതരണം ചെയ്താണ് നിലനില്‍ക്കുന്നത്.

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. എ.ഐ ക്യാമറ, കെഫോണ്‍ അഴിമതികളും മാസപ്പടി വിവാദവും അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് കരുവന്നൂര്‍ ബാങ്ക് കൊള്ളയിലെ ഒന്നാം പ്രതി സിപിഎമ്മാണെന്ന് ഇ.ഡിയുടെ പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് ഓര്‍ഡറില്‍ പറയുന്നത്. സിപിഎം ഉപസമിതിയുടെ നേതൃത്വത്തിലാണ് കരുവന്നൂരില്‍ കൊള്ള നടത്തിയത്. ഉപസമിതിയുടെ അംഗീകാരത്തോടെയാണ് ബിനാമികള്‍ക്ക് 188 കോടിയുടെ വായ്പ നല്‍കി 344 കോടിയുടെ ബാധ്യത വരുത്തിവച്ചത്. കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുമെന്നതു പോലെ അഴിമതിക്കുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്ന കൊള്ളക്കാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. കരുവന്നൂരില്‍ ഉള്‍പ്പെടെ അഴിമതി മൂടിവയ്ക്കാനാണ് സിപിഎം ശ്രമിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ സിപിഎം ജില്ലാ കമ്മിറ്റിയാണ് കരുവന്നൂരിലെ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹം പറഞ്ഞു.

അതേസമയം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച് എറണാകുളം പിഎംഎല്‍എ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നില്‍ ഇഡിയെ പൂട്ടുകയെന്ന പിആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശമാണെന്ന വിരമാണ് പുറത്തു വരുന്നത്. ക്രിമിനല്‍ നടപടി നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരമാണ് ബാങ്ക് ഹര്‍ജി നല്‍കിയിരിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പെരിങ്ങണ്ടൂര്‍ ബാങ്ക് ഇഡിയുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ട്. ആവശ്യപ്പെട്ട രേഖകള്‍ സമയ ബന്ധിതമായി ഹാജരാക്കി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അരവിന്ദാക്ഷന്റേയും കുടുംബാംഗങ്ങളുടേയും അക്കൗണ്ട് വിവരങ്ങള്‍ ഇഡി ഒന്നിലേറെ തവണ ആവശ്യപ്പെട്ടു. എന്നിട്ടും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഡി തടസപ്പെടുത്തുകയാണെന്നും ഇത് തടയണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കില്‍ നിന്നും വാങ്ങിയ അക്കൗണ്ടുകളില്‍ ഒന്ന് അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടാണെന്ന് പ്രചരിപ്പിച്ചു. കോടതിയില്‍ ഇഡി നല്‍കിയ വിവരങ്ങള്‍ ബാങ്കിനെതിരെ തെറ്റായ പ്രചാരണത്തിനു ഇടയാക്കി. വസ്തുതകള്‍ മനസിലാക്കാനുള്ള മുഴുവന്‍ രേഖകളും ഉണ്ട്. എന്നിട്ടും തെറ്റായ വിവരങ്ങള്‍ മനഃപ്പൂര്‍വം റിപ്പോര്‍ട്ടില്‍  ചേര്‍ത്തതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. കൂടാതെ ബാങ്ക് സെക്രട്ടറിയെ തുടര്‍ച്ചായായി ഇഡി വിളിച്ചു വരുത്തുകയും ബാങ്ക് നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നു എഴുതി നല്‍കാന്‍ സെക്രട്ടറിയെ നിര്‍ബന്ധിക്കുകയും ചെയ്തു. കൂടാതെ ബാങ്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ത്തകളെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഇത് നിക്ഷേപകരില്‍ വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്നും ബാങ്ക് ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (7 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (25 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (49 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

Malayali Vartha Recommends