നൂറാം ജന്‍മദിനത്തിലേക്ക് അടുക്കുന്ന വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദ്യങ്ങൾ.. അദ്ദേഹം എവിടെ നടക്കുന്നത് അറിയുന്നുണ്ടോ എന്നും ജനം..ഉത്തരം പറഞ്ഞ് മകൻ അരുൺകുമാർ

പ്രായാധിക്യം മൂലം ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി വിശ്രമത്തില്‍ കഴിയുന്ന വിഎസിനെ കുറിച്ചുള്ള വിവരങ്ങള്‍ മകന്‍ അരുണ്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ മുന്‍പും പങ്കുവെച്ചിട്ടുണ്ട്. മകനോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലാണ് ഏറെ നാളുകളായി വി.എസും ഭാര്യയും കഴിയുന്നത്.
നൂറാം ജന്‍മദിനത്തിലേക്ക് അടുക്കുന്ന വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യസ്ഥിതിയില്‍ മെച്ചമുണ്ടെന്ന് മകന്‍ വി.എ അരുണ്‍കുമാര്‍. പക്ഷാഘാതം കൈയുടെ ചലനശേഷിയെ ബാധിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് മാറി. കിടപ്പാണെങ്കിലും ടിവി കണ്ടും പത്രം വായിച്ചുകേട്ടും സമകാലിക സംഭവങ്ങളെല്ലാം വി.എസ് അറിയുന്നുണ്ടെന്നും അരുണ്‍കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് വി.എസിന്‍റെ നൂറാം പിറന്നാള്‍.
https://www.facebook.com/Malayalivartha


























