പെരുമ്പാവൂരില്‍ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

എറണാകുളം പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. രണ്ടര വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പ്രതിയായ ഒഡീഷ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പെരുമ്പാവൂര്‍ പൊലീസിലേല്‍പ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം.
സഹോദരങ്ങള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. സഹോദരങ്ങള്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തുകയായിരുന്നു. ഉടനെ കുട്ടിയുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ട് കടന്നുകളയാന്‍ പ്രതി ശ്രമിച്ചു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവയ്ക്കുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പ്രതിയെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha


























