തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു, വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.
തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്നി തെളിച്ചു. ഇന്നലെ പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു.
വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. അന്തിമ മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 17 പേരുകള്‍ രാവിലെ 7.30ന് ഉഷ: പൂജയ്ക്കു ശേഷം ഓരോന്നായി എഴുതി ഒരു വെള്ളിക്കൂടത്തില്‍ ചുരുട്ടിയിടും. മറ്റൊരു വെള്ളിക്കുടത്തില്‍ 16 വെള്ളപ്പേപ്പറും മേല്‍ശാന്തി എന്ന് എഴുതിയ പേപ്പറും ഇടും.
തുടര്‍ന്ന് തന്ത്രി കുടങ്ങള്‍ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നില്‍ വയ്ക്കും. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് എം. വര്‍മ്മ എന്ന കുട്ടി അദ്യത്തെ കുടത്തില്‍ നിന്ന് നറുക്ക് എടുക്കുകയും അടുത്ത കുടത്തില്‍ നിന്ന് മേല്‍ശാന്തി എന്ന് എഴുതിയ നറുക്ക് കിട്ടുന്നവര്‍ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെടും.
തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പും ഇതേ രീതിയില്‍ നടക്കും. മാളികപ്പുറം ക്ഷേത്രത്തില്‍ 12 പേരാണ് അന്തിമ മേല്‍ശാന്തി പട്ടികയില്‍ ഉള്ളത്.
പന്തളം കൊട്ടാരത്തില്‍ നിന്നുള്ള നിരുപമ ജി.വര്‍മ്മയാണ് നറുക്കെടുക്കുന്നത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിരആട്ട വിശേഷത്തിനായി നവംബര്‍ 10ന് വൈകിട്ട് 5ന് നടതുറക്കും
"
https://www.facebook.com/Malayalivartha


























