സംശയം കൊലപാതകത്തിലേക്ക് നയിച്ചു.... ശാസ്താംകോട്ടയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്.....

ശാസ്താംകോട്ടയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ആഷ്‌ളി സോളമനാണ് ഭാര്യ അനിതയെ കൊലപ്പെടുത്തിയത് അനിതയ്ക്ക് മറ്റൊരാുളുമായി ബന്ധമുണ്ടെന്ന ആഷ്‌ളിയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു അനിത.
കൊലപാതകം നടന്ന് അഞ്ച് കൊല്ലത്തിനിപ്പുറമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018 ഓക്ടോബര്‍ 9- നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . അതി ക്രൂരമായാണ് ആഷ്‌ലി അനിതയെ കൊന്നത്. വീട്ടിലെ ചിരവകൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കുകയുമായിരുന്നു.
വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കൊലപാതകം. അതുകൊണ്ട് തന്നെ കേസില്‍ ദൃക്‌സാക്ഷികളുമുണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തീകരിച്ച് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. ചിരവയും ഷാളുമടക്കം എട്ട് തൊണ്ടിമുതലുകള്‍, 37 രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
അനിതയക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ആഷ്‌ലി ഭാര്യയെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതിനെതിരെ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി അനിതയെ ഹാജരാക്കാന്‍ നിര്‍ദേശിച്ച ദിവസമാണ് കൊലപാതകം നടന്നത്.
https://www.facebook.com/Malayalivartha


























