സംസ്ഥാനത്ത് അറബിക്കടലില്‍ ഇന്നു രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നു കാലാവസ്ഥ വകുപ്പ്...

സംസ്ഥാനത്ത് അറബിക്കടലില്‍ ഇന്നു രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നു കാലാവസ്ഥ വകുപ്പ്. ഇത് അടുത്ത ചൊവ്വാഴ്ചയോടെ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമാകുമെന്നാണു പ്രവചനം.
എന്നാല്‍, ന്യൂനമര്‍ദത്തിന്റെ ഫലമായി കരയില്‍ മഴ ശക്തിപ്പെടാന്‍ സാധ്യത കുറവാണെന്നു വിവിധ സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍ വിലയിരുത്തുന്നു. കേരളത്തില്‍ അടുത്ത 4 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്കാണു സാധ്യത.
തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് തെക്കുകിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബര്‍ 21-ഓടെ വീണ്ടും ശക്തിപ്രാപിച്ച് മധ്യ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് . വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. എന്നാല്‍, ഇന്നു പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha


























