ശബരിമല മേല്‍ശാന്തിയായി എറണാകുളം മൂവാറ്റുപുഴ പുത്തില്ലത്ത് മനയിലെ മഹേഷ് പി എന്നിനെ തെരഞ്ഞെടുത്തു... മാളികപ്പുറം മേല്‍ശാന്തിയായി പി ജി മുരളിയെ തിരഞ്ഞെടുത്തു

എറണാകുളം മൂവാറ്റുപുഴ പുത്തില്ലത്ത് മനയിലെ മഹേഷ് പി എന്നിനെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയാണ് പി എന്‍ മഹേഷ്. പാറമേക്കാവ് ക്ഷേത്രം ശാന്തിയാണ്. സന്നിധാനത്ത് നടന്ന ചടങ്ങില്‍ ആദ്യ നറുക്കില്‍ തന്നെ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പട്ടികയില്‍ 17 പേരാണ് ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് എം. വര്‍മ്മ എന്ന കുട്ടിയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്ക് എടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി പി ജി മുരളിയെ തിരഞ്ഞെടുത്തു.
അതേസമയം തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.
തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിച്ചു. ഇന്നലെ പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു.
വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.
തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിരആട്ട വിശേഷത്തിനായി നവംബര്‍ 10ന് വൈകിട്ട് 5ന് നടതുറക്കും
https://www.facebook.com/Malayalivartha


























