മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ വീഡിയോ ചെയ്ത കേസ് ... പ്രതി ഷാജിയെ ഒന്നര ദിവസം സൈബര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു, പ്രതിയെ മാനസികമായോ ശരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കസ്റ്റഡി ഉത്തരവില്‍ സൈബര്‍ പോലീസിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി, സിറ്റി സൈബര്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്

മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ നിര്‍മിച്ച് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ ഒന്നര ദിവസം സൈബര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
തലസ്ഥാന നഗര നിവാസിയായ ഷാജിയെയാണ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ഒക്ടോബര്‍ 17 രാവിലെ 11.30 മുതല്‍ 18 വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി നല്‍കിയത്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റ് സഹിതം പ്രതിയെ തിര്യെ ഹാജരാക്കാനും മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജ് ഉത്തരവിട്ടു. അതേ സമയം പ്രതിയെ മാനസികമായോ ശരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കസ്റ്റഡി ഉത്തരവില്‍ സൈബര്‍ പോലീസിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.
പ്രതിയെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി സിറ്റി സൈബര്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ശ്രമം നടത്തി വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരായി സൈബര്‍ പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha


























