ഉശിരുള്ള നിലപാട്....വെട്ടി നിരത്തിയാലും മൂർച്ചയുള്ള വാക്കുകളുമായി കെ കെ ശൈലജ ടീച്ചർ വീണ്ടും രംഗത്ത്...'ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല....' സഖാക്കൾ വീണ്ടും കലിപ്പിൽ...

വെട്ടി നിരത്തിയാലും മൂർച്ചയുള്ള വാക്കുകളുമായി നട്ടെല്ല് പണയം വയ്ക്കാത്ത പെണ്ണൊരുത്തി ആവുകയാണ് കെ കെ ശൈലജ ടീച്ചർ. പലപ്പോഴും രണ്ടും കല്പിച്ച് കെ കെ ശൈലജ പ്രതികരിക്കാറുണ്ട്. പ്രസ്ഥാനം എന്ത് കരുതുമോ , പിണറായി എന്ത് കരുതുമോ എന്നൊന്നും വിചാരിക്കില്ല. കാരണം അവരെയും വളർത്തിയത് ഇതേ പ്രസ്ഥാനം തന്നെയാണ്. അതുകൊണ്ട് തന്നെ. ഇപ്പോൾ പാർട്ടിക്ക് തലവേദനയുമായി വീണ്ടും വരികയാണ് കെ കെ ശൈലജ . ഇന്നലെ വൈകുനേരം പങ്കു വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനും പൊട്ടിത്തെറിച്ച് നിലപാട് വ്യക്തമാക്കിയും ആഞ്ഞടിച്ച് കൊണ്ട് രംഗത്ത് വരാറുള്ള നമ്മുടെ നാട്ടിലെ സഖാക്കൾ ഒന്നും ഇസ്രായേൽ പലസ്തീൻ യുദ്ധം നടക്കുന്നത് അറിഞ്ഞിട്ടു പോലുമില്ല.ഇപ്പോൾ ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി മുന്‍ മന്ത്രി കെ.കെ. ശൈലജ.
താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. ഹമാസ് യുദ്ധതടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു?. എന്നാല്‍, ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണം. കഴിഞ്ഞദിവസം കെ കെ ശൈലജയുടെ ഈ വിഷയത്തിലെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നേരത്തെ തന്നെ ഇക്കാര്യത്തില്‍ കെ.കെ. ശൈലജ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍, ഇസ്രയേല്‍ -പലസ്തീന്‍ വിഷയത്തില്‍ താന്‍ പലസ്തീനൊപ്പമാണെന്ന് വ്യക്തമാക്കികൊണ്ടാണ് ഇക്കാര്യത്തില്‍ വീണ്ടും കെ.കെ. ശൈലജ നിലപാട് തുറന്നുപറഞ്ഞത്. ഫേയ്സ്ബുക്ക് പോസ്റ്റിലും അവര്‍ വിശദീകരണം നല്‍കി. തനിക്കെതിരെ പ്രചാരണം നടത്തിയത് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്തിട്ടില്ലെന്നും ഇനിയും ആര്‍ക്കുവേണമെങ്കിലും വായിച്ചുനോക്കാമെന്നും കെ.കെ. ശൈലജ പറഞ്ഞു.യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നുമായിരുന്നു കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പരാമർശം. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേൽ ഇപ്പോൾ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയഭീകരതകൾക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക.
ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെകെ ശൈലജ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചടത്തോളം വളരെകൃത്യമായ നിലപാടാണ് ഇസ്രായേൽ വിഷയത്തിലുള്ളത്. അടുത്ത വർഷം നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിൽ മുസ്ലീം വോട്ടുകൾ കേന്ദ്രീകരിക്കുകയാണ് പിണറായിയുടെ ലക്ഷ്യം.'ഹമാസ് ഭീകരർ' പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയത് നേരത്തെ പ്ലാൻ ചെയ്ത ഒരു ചോദ്യത്തിന് മറുപടിയായാണ്. പരാമർശത്തിൽ കെകെ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നേരത്തെ ഇസ്രായേൽ - പലസ്തീൻ വിഷയത്തെക്കുറിച്ചുള്ള കെകെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സിപിഎം-ന് പലസ്തീൻ വിഷയത്തിൽ ആശയക്കുഴപ്പം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























