സങ്കടം അടക്കാനാവാതെ... യാത്ര ജന്മനാടിനോടടുക്കുമ്പോള്‍ അച്ഛന്റെ അന്ത്യയാത്രയാവുമെന്ന് കരുതിയില്ല... പെന്‍ഷന്‍ ഉറപ്പാക്കി കുടുംബാംഗങ്ങളോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവേ അറുപത്തിയേഴുകാരന് ഹൃദയാഘാതം...സഹയാത്രികര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സങ്കടം അടക്കാനാവാതെ...ആ യാത്ര ജന്മനാടിനോടടുക്കുമ്പോള്‍ അച്ഛന്റെ അന്ത്യയാത്രയാവുമെന്ന് കരുതിയില്ല... പെന്‍ഷന്‍ ഉറപ്പാക്കി കുടുംബാംഗങ്ങളോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവേ അറുപത്തിയേഴുകാരന് ഹൃദയാഘാതം...സഹയാത്രികര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെന്നൈ - എന്തൂര്‍-മംഗളൂരു ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കൂത്തുപറമ്പ് നരവൂര്‍ തെക്കലേമുക്ക് കളത്തില്‍തിരോത്ത് (ഓജസ് ഹൗസ്) അജിത്കുമാര്‍ (67) ഹൃദയസ്തംഭനത്താല്‍ മരണപ്പെടുന്നത്.
ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ വിട്ടശേഷമാണ് കലശലായ നെഞ്ചുവേദനയുണ്ടായത്. ഉടനെ എസ്- 6 കോച്ചിലെ സഹയാത്രികര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. തൊട്ടടുത്ത കാലിക്കറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് നഴ്‌സിങ് ഹോ മിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് മരണം സംഭവിച്ചത്.
- പലപ്രാവശ്യം മകന്‍ നിധിന്‍കുമാര്‍ പറഞ്ഞതാണ് അച്ഛാ, പെന്‍ഷന്‍ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. നമുക്ക് തെലങ്കാനയിലേക്ക് പോകേണ്ട...''എന്ന്.
''സുഹൃത്തുക്കളെ കാണണം, അവിടത്തെ വീട്ടില്‍ പോകണം. കൂടെ പെന്‍ഷന്‍ മസ്റ്ററിങ്ങും നടത്താം. കുടുംബസമേതം നമുക്കുപോകാം. അതൊരു ചെറിയ ഉല്ലാസയാത്രയായി മാത്രം കരുതിയാല്‍ മതിയെന്ന അച്ഛന്റെ വാക്കുകള്‍ക്ക് മകന്‍ നിധിന്‍കുമാര്‍ വഴങ്ങുകയും അമ്മയെയും സഹോദരിയെയും സഹോദരിയുടെ മകളെയും ഒപ്പം കൂട്ടി. ആ യാത്ര ജന്മനാടിനോടടുക്കുമ്പോള്‍ അച്ഛന്റെ അന്ത്യയാത്രയാവുമെന്ന് കരുതിയില്ല...
അജിത് കുമാര്‍ നേരത്തേ 47 വര്‍ഷം ജോലിചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന തെലങ്കാനയിലെ മന്ദമാരിയില്‍ പോയി മടങ്ങവേയായിരുന്നു സംഭവം. ഭാര്യയും മകനും മകളും ഒപ്പമുണ്ടായിരുന്നു. പാലക്കാട് നിന്നാണ് ഇവര്‍ ചെന്നെ -എശൂര്‍ ട്രെയിനില്‍ കയറിയത്. കേന്ദ്രസര്‍ക്കാരിന്റെ കല്‍ക്കരിക്കമ്പനിയിലെ ജീവനക്കാരനായിരുന്ന അജിത്കുമാര്‍ 2015 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. പെന്‍ഷന്‍ മസ്റ്ററിങ്ങിനു പോയി മടങ്ങുകയായിരുന്നു. മുമ്പൊരിക്കലും ഹൃദ്രോഗമുണ്ടായിട്ടില്ല. സംഭവമറിഞ്ഞ് റെയില്‍വേ പോലീസ് എസ്.ഐ.പി. ജയകൃഷ്ണനും സംഘവും സ്ഥലത്തെത്തി. പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
"
https://www.facebook.com/Malayalivartha


























