നഗര സഭയുടെ പണിയാണ് ഓടകൾ വൃത്തിയാക്കി വയ്ക്കുക....അതു ചെയ്യാത്തത് കൊണ്ടുള്ള വെള്ളക്കെട്ടാണ് തിരുവനന്തപുരത്ത്....സാധാരണക്കാർക്ക് കാര്യം പിടികിട്ടി....പക്ഷെ എല്ലാം മോദിയുടെ തലയിൽ കൊണ്ടിട്ട് ഇടത് എംപി എ.എ റഹീം... കയ്യടിക്കാൻ വേറെ കുറെയെണ്ണം...

നഗര സഭയുടെ പണിയാണ് ഓടകൾ വൃത്തിയാക്കി വെക്കുക എന്നുള്ളത്, അതു ചെയ്യാത്തത് കൊണ്ടുള്ള വെള്ളക്കെട്ടാണ് തിരുവനന്തപുരത്തു ഉള്ളത്, അല്ലാതെ ഇത് വെള്ളപ്പൊക്കമല്ല ഇത് സാധാരണ ജനങ്ങൾക്ക് മനസിലായി എന്നിട്ടും കാപ്സ്യുൽ വിഴുങ്ങി നടക്കുന്ന നമ്മുടെ സഖാക്കൾക്ക് മനസിലായിട്ടില്ല. ഒറ്റ മഴയിൽ തന്നെ തലസ്ഥാന നഗരി വെള്ളത്തിലായത് പിണറായി സർക്കാരിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രത്യേകിച്ചും നഗര പ്രദേശങ്ങളിലെ റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഓടകൾ ക്ലീൻ ചെയ്യാത്തതും മാലിന്യങ്ങൾ കുന്നു കൂടിയതുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഇതിനെല്ലാം ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന വിചിത്ര ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ഇടത് എംപി എ.എ റഹീം. കാലാവസ്ഥാ കാര്യത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് മോദി സർക്കാർ ചെയ്യുന്നതെന്നാണ് എ.എ റഹീമിന്റെ വാദം.
രണ്ടു ദിവങ്ങളിലായി പെയ്ത അതിതീവ്ര മഴ പല ജില്ലകളിലും ദുരിതം ഉണ്ടാക്കി. കാലാവസ്ഥാ വ്യതിയാനം കുറേക്കാലമായി കേരളത്തെ രൂക്ഷമായി വേട്ടയാടുകയാണ്. മുന്നറിയിപ്പ് നൽകേണ്ട കേന്ദ്രസർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണ്. തിരുവനന്തപുരം നഗരത്തിൽ മാത്രം 25.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം.ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകാതിരുന്നതിനാലാണ് വെള്ളക്കെട്ട് ഉണ്ടായതെന്നാണ് എ.എ റഹീം പറയുന്നത്.സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ സംസ്ഥാനത്ത് അത്യാധുനികമായ കാലാവസ്ഥാ പ്രവചന സംവിധാനം ഒരുക്കുന്നില്ല. റേഷൻ മുതൽ റെയിൽവേ വരെ മോദി സർക്കാർ കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ അവഗണന ഇക്കാര്യത്തിലും തുടരുന്നു.
കാലാവസ്ഥാ പ്രവചനത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന നൂതനമായ ഒരു റഡാർ പോലും കേരളത്തിലില്ല. കൊച്ചിയിലെ പഴയ ഒരു റഡാർ മിക്ക സമയത്തും ശരിയായി പ്രവർത്തിക്കുന്നില്ല, ഡിസിഷൻ സപ്പോർട്ട് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നതിന് ഡിജിറ്റൽ ഫോർമാറ്റിൽ ഡാറ്റ നൽകാത്ത പഴയ സംവിധാനമാണിത്. കേന്ദ്ര സർക്കാർ കാട്ടുന്ന ശത്രുതാപരമായ അവഗണനയ്‌ക്കെതിരെ കേരളം കൈകോർക്കണമെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.കാലാവസ്ഥ മുന്നറിയിപ്പ് കിട്ടാൻ കാത്തുഇരികുകയായിരുന്നോ ഓടകൾ ക്ലീൻ ചെയ്യാനും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ?തിരുവന്തപുരത്തു ഉണ്ടായത് വെള്ളക്കെട്ട് ആണ് , വെള്ളപൊക്കമല്ല . കഴിവുകെട്ട പ്രാദേശിക ഭരണ സംവിധാനങ്ങൾ ഓട ശെരിയായ ഇടവേളകളിൽ ക്ലീൻ ചെയ്തേയും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ ഇരുന്നതും കാരണം ആണ് തിരുവന്തപുരത്തു വെള്ളക്കെട്ട് ഉണ്ടായതു .
ഒറ്റ രാത്രിയില്‍ പെയ്ത മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2018- ലെ പ്രളയത്തിനുശേഷം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡച്ച് മോഡല്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡലെന്ന് അദ്ദേഹം ചോദിച്ചു. കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മഴയില്‍ നാശനഷ്ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വീട് താമസയോഗ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര ധനസഹായം സര്‍ക്കാര്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























