Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

വിഴിഞ്ഞത്ത് മോദിയുടെ കപ്പൽ; ബോട്ടുമായി പിണറായി ഓടി തള്ളും..ഓവർ സ്മാർട്ടാവല്ലേ സഖാവെ

18 OCTOBER 2023 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിഴിഞ്ഞത്ത്  ആദ്യ കപ്പൽ തീരമണിഞ്ഞത് തന്റെ സർക്കാരിന്റെ  നേട്ടമാക്കിമാറ്റിയ പിണറായിയെ സൂക്ഷിക്കണമെന്ന്  കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് നിദ്ദേശം നൽകിയതായി വിവരം.ഇനി പിണറായിക്ക് കഴിഞ്ഞദിവസം വിഴിഞ്ഞത്ത് നടന്നത് പോലുള്ള നാടകങ്ങൾ ആവർത്തിക്കാൻ കഴിയില്ല. അതായത് വിഴിഞ്ഞത്ത് മോദിയുടെ കപ്പൽ നങ്കൂരമിട്ടു. തന്റെ ബോട്ടുമായി  പിണറായിക്ക്  ഇനി  ഓടി തള്ളേണ്ടി വരും.     കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. യഥാർത്ഥത്തിൽ കേന്ദ്രസർക്കാരാണ്  വിഴിഞ്ഞത്ത്  കപ്പൽ അണയാൻ  വഴിയൊരുക്കിയത്. എന്നിട്ടും  സമയമായപ്പോൾ അക്കാര്യം പിണറായി മറന്നു.          ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്ന് കേരളം തെളിയിച്ചതാണ്. പ്രതിസന്ധികൾ മൂലം പദ്ധതിക്ക് കുറച്ച് കാലതാമസം ഉണ്ടായെന്നും പിണറായി പറഞ്ഞു. 

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഇത് പോലെ ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.    വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടം തങ്ങൾക്കാണെന്ന  മട്ടിലാണ് പിണറായി  നീങ്ങുന്നത്. ഉദ്ഘാടനത്തിന്   സ്ഥാപിച്ച ഫ്ലക്സുകളിൽ ഒരെണ്ണത്തിൽ പോലും  കേന്ദ്ര മന്ത്രിമാരുടെയോ  പ്രധാനമന്ത്രിയുടെയോ  ചിത്രം  ഉണ്ടായിരുന്നില്ല.  ഇത് കേന്ദ്രത്തെ  വല്ലാതെ  പ്രകോപിപ്പിച്ചു. പിണറായിക്കെതിരെ  നീങ്ങാൻ മോദിയെ പ്രേരിപ്പിച്ചത്  ഈ പോയിന്റാണ്. മോദി പറയുന്നത് മാത്രമേ അദാനി  അനുസരിക്കുകയുള്ളു. തുറമുഖ നിർമ്മാണത്തിലുള്ള ക്രെയിനുമായി   എത്തിയ  കപ്പലിനെ മഹാ സംഭവമാക്കി പിണറായി  ചിത്രീകരിച്ചത്  കേന്ദ്ര  സർക്കാരിനെ  കുടുകുടെ  ചിരിപ്പിക്കുന്നു.   ഇതിനിടയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്‍റെ വേദിയിൽ എൽഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരെ  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  തുറന്നടിച്ചു . കടൽക്കൊള്ളയെന്നും ആറായിരം കോടിയുടെ അഴിമതിയെന്നും ആരോപണങ്ങള്‍ നെഞ്ചിൽ തറച്ചിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തളര്‍ന്നില്ല. വിഴിഞ്ഞത്തിനായി ഉറച്ചു നിന്നു. പ്രദേശവാസികളെ ചേരികളിലേക്കും സിമന്‍റ് ഗോഡൗണുകളിലേക്കും തള്ളിവിടുന്നതാകരുത് വികസനമെന്നും സതീശൻ പറഞ്ഞു.      
വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംഭാവന സ്മരിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആശംസ പ്രസംഗം. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മാന് ചാണ്ടിയെ വിസ്മരിക്കാനാകില്ല. കടൽക്കൊള്ളയെന്നും 6000 കോടിയുടെ അഴിമതിയെന്നും ആരോപണം നെഞ്ചിന് നേരെ ഉയർന്നിട്ടും ഉമ്മന്‍ ചാണ്ടി പതറിയില്ല. തുറമുഖത്തിന് വേണ്ട മുഴുവൻ അനുമതിയും വാങ്ങിയെടുത്തുവെന്ന് വി ഡി സതീശന്‍ ആശംസ പ്രസംഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.

വികസനം ജനങ്ങളുടെ ഒന്നാകെയുള്ള ജീവിതം മാറ്റും. പ്രദേശവാസികളെ ചേരികളിലേക്കും ഗോഡൗണുകളിലേക്കും തള്ളിവിടുന്നതാകരുത് വികസനം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 472 കോടി രൂപയാണ് തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാറ്റിവച്ചത്.    മത്സ്യ തൊഴിലാളികളുടെ ജീവിതം  വഴിയാധാരമാക്കിയ പദ്ധതിയാണ് വിഴിഞ്ഞം എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.  വിഴിഞ്ഞം  സമരം പിണറായിയെ  കൊണ്ടു തന്നെ ഒതുക്കിയത്  കേന്ദ്രത്തിന്റെ  തന്ത്രമായിരുന്നു. ഉദ്ഘാടന  നാളിലും വിഴിഞ്ഞത്തെ നാട്ടുകാരും സഭയും മാറി നിന്നു. ഇത്രയും കാലം പിണറായിക്ക് ഒപ്പം നിന്ന  സഭയാണ് ഇപ്പോൾ  അദ്ദേഹത്തിന്  എതിരായത്.   വിഴിഞ്ഞം  സമരം പൊളിക്കാൻ അദാനിയും പിണറായി വിജയനും തമ്മിൽ രഹസ്യ  ചർച്ച നടന്നതായും  സൂചനയുണ്ടായിരുന്നു. വിഴിഞ്ഞത്ത് അദാനിക്കെതിരെ സമരം ചെയ്യുന്നവരെ സകുടുംബം നശിപ്പിക്കാനാണ്   കേരള  സർക്കാർ ശ്രമിച്ചത്. .  ലത്തീൻ സമുദായം ഒന്നടങ്കം എതിരായാലും സാരമില്ലെന്നായിരുന്നു സർക്കാരിൻ്റെ നിലപാട്. അദാനിയെ  പിണക്കാൻ പിണറായി തയ്യാറായില്ല.  കാരണം പിണറായിക്ക് അദാനിയെ പേടിയായിരുന്നു. . അദാനിക്ക് നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് പിണറായിയെ  ഭയപ്പെടുത്തുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് വിഴിഞ്ഞം സമരം  പിണറായി അടിച്ചമർത്തിയത് ഇങ്ങനെയാണ്.

 രാത്രി വൈകിയും വിഴിഞ്ഞം  പോലീസ് സ്റ്റേഷൻ വളഞ്ഞ നൂറു കണക്കിന് മത്സ്യ തൊഴിലാളികൾക്ക് സർക്കാർ തങ്ങളെ വഞ്ചിച്ചതായി അറിയാം.  അദാനിക്ക് മുന്നിൽ മൂത്രമൊഴിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തങ്ങളെ രക്ഷിക്കാനാവില്ലെന്ന് അവർക്കറിയാം. തങ്ങളുടെ വോട്ടു വാങ്ങി ജയിച്ച ആൻ്റണി രാജു കൂടി തങ്ങളെ വഞ്ചിച്ചതായി സമരക്കാർ കരുതുന്നു.അതിന്റെ മറുപടി അടുത്ത ഇലക്ഷനിൽ അവർ നൽകും.


വിഴിഞ്ഞത്ത് സമരാനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിൽ സജ്ജരായിരിക്കാൻ തിരുവനന്തപുരത്തെ പൊലീസിന് ഉന്നതർ  നിർദേശം നൽകിയിരുന്നു .  അവധിയിലുള്ള ഉദ്യോഗസ്ഥരെ  ഡ്യൂട്ടിക്കെത്തിച്ചു. . വിഴിഞ്ഞത്തിനു പുറമേ മറ്റു തീരദേശമേഖലയിലും സർക്കാർ ജാഗ്രതാ നിർദേശം  നൽകി. 


വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ  ലത്തീന്‍ അതിരൂപത  ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. തുടര്‍ സമരപരിപാടികളും പ്രഖ്യാപിച്ചു.. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. യൂജിൻ പെരേര വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ പറഞ്ഞു.. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ ആഘാതം സൃഷ്ടിക്കുമെന്നും സർക്കുലറിൽ പറഞ്ഞു.


വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്തേക്ക് നിര്‍മാണസാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ്  വന്‍ സംഘര്‍ഷമുണ്ടായത്. വിഴിഞ്ഞം സമരക്കാരും സമരത്തെ എതിര്‍ക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. പൊലീസുകാര്‍ക്ക് ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പാറയുമായി എത്തിയ ലോറികള്‍ പൊലീസ് മടക്കി അയച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഉദ്ഘാടനത്തിലും  തുടരുന്നു.


വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ  ഉണ്ടായ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഒന്നാം പ്രതിയായത് സഭയെ ഞെട്ടിച്ചു.  സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ആയിരുന്നു രണ്ടാം പ്രതി. ഇവർ ഉൾപ്പെടെ അൻപതോളം വൈദികരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറഞ്ഞു.. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.


പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരായിരുന്നില്ല.. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്നായിരുന്നു പൊലീസിന്റെ എഫ്ഐആർ. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് എഫ്ഐആറിൽ ചേർത്തിട്ടുള്ളത്.


നേരത്തേ മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി, തുറമുഖ നിർമാണത്തെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകളും തുറമുഖ നിർമാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും എടുത്തിരുന്നു. ലഭിക്കുന്ന പരാതികൾ പ്രകാരമാണ് കേസെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.

 

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത് വിഴിഞ്ഞത്തെ സമരക്കാരെ ഒതുക്കാൻ വേണ്ടിയായിരുന്നു.എന്നാൽ 

കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. 


കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിച്ചിരുന്നു. . അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതായിരുന്നു ആവശ്യം. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം.


എന്നാൽ സമരത്തിൽ  മന്ത്രി ആൻറണി രാജുവിൻെറ പിന്തുണ ലഭിച്ചില്ല 

ലത്തീൻ അതിരൂപതക്ക് ഫലത്തിൽ നഷ്ടമായിരിക്കുന്നത് നിയമപരമായ സംരക്ഷണമാണ്.50 ശതമാനം പൂർത്തിയായ പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് വിഴിഞ്ഞം സമരക്കാർക്ക് വിനയായത്. വിഴിഞ്ഞത്തെ നിയമലംഘനങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് പകരം പദ്ധതി തന്നെ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് സമര സമിതിക്ക് വിനയായത്.


ലത്തീൻ അതിരൂപതയുടെ പിന്തുണയോടെ ജയിച്ചിട്ടും ആൻ്റണി രാജു തങ്ങളെ സഹായിച്ചില്ലെന്ന ചിന്ത സമുദായ നേതാക്കൾക്കുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ പോലും ആൻറണി രാജു തയ്യാറായില്ല..എന്നാൽ വിഴിഞ്ഞം വിവാദം പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് മന്ത്രി ആൻ്റണി രാജു പറഞ്ഞത്. ഇത് ആൻറണി രാജുവിൻ്റെ കരിയറിന് ദോഷം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.


 വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനു വേണ്ടി സർക്കാർ പൊന്നുംവില നൽകി ഏറ്റെടുത്ത ഏക്കർ കണക്കിന് ഭൂമി ഉമ്മൻ ചാണ്ടി സർക്കാർ അദാനിക്ക് കൈമാറിയിരുന്നു. സർക്കാർ പണം ഒരു സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുത്തത് തീർച്ചയായും  അഴിമതി തന്നെയാണെന്നാണ് തുറമുഖ കരാറിനെ കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കണ്ടെത്തിയിരുന്നു.എന്നാൽ പിണറായി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ  റിപ്പോർട്ട് പിണറായി തന്നെ മുക്കി.


പദ്ധതിയിലെ വിവാദ വ്യവസ്ഥകൾക്കെതിരെ കമ്മീഷൻ രംഗത്തെത്തിയിരുന്നു. പദ്ധതിക്കായി സർക്കാർ ആവശ്യത്തിലേറെ ഭൂമിയാണ് അക്വയർ ചെയ്തതെന്ന് കമ്മീഷൻ കണ്ടെത്തി . പദ്ധതിച്ചെലവ്  രണ്ട് വർഷത്തിനുള്ളിൽ അൻപത് ശതമാനത്തിലേറെ വർധിപ്പിച്ചതിന് ന്യായീകരണമില്ലെന്നം കമ്മീഷൻ കണ്ടെത്തി. മുൻ സർക്കാരിന്റെ നടപടികളെ പൂർണമായും അനുകൂലിച്ചാണ് കമ്പനി പ്രതിനിധി സിറ്റിംഗിൽ സംസാരിച്ചത്.  എന്നാൽ കോടികണക്കിന് രൂപക്ക് സർക്കാർ അക്വയർ ചെയത ഭൂമിയുടെ മൊത്തം അവകാശം ഒരു സ്വകാര്യ കമ്പനിക്ക് എങ്ങനെ നൽകുമെന്ന് കമ്മീഷൻ ചോദിച്ചു. കരാറിലെ വ്യവസ്ഥകൾക്കെതിരെ സിഎജി നടത്തിയ പരാമർശങ്ങളെ തുടർന്നാണ് പിണറായി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. പദ്ധതിയിലെ കരാർ വ്യവസ്ഥകൾ തിരുത്താനാവില്ലെന്ന നിലപാടിലാണ് പിണറായി സർക്കാർ.


യഥാർത്ഥത്തിൽ വിഴിഞ്ഞത്ത് നിർമ്മാണം തുടരുന്ന തുറമുഖം കേരള സർക്കാരിന്റെ വകയല്ല. അത് അദാനിയുടെ വകയാണ്. സംസ്ഥാന സർക്കാർ നൽകുന്ന പണം കൂടി ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. എന്നാൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി തരേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. വർഷങ്ങളോളം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം അദാനിക്കായിരിക്കും. തുറമുഖത്തിൽ ആരു പ്രവേശിക്കണമെന്ന് തീരുമാനിക്കുന്നതും അദാനി തന്നെയായിരിക്കും.  ചുരുക്കത്തിൽ മുല്ലപ്പെരിയാർ പോലെ ഒരു പണം പാഴാക്കൽ പദ്ധതിയായി വിഴിഞ്ഞം മാറും. അങ്ങനെയാണെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു പദ്ധതി എന്നാണ് വിവരമുള്ളവർ ചോദിക്കുന്നത്.


സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി അദാനിക്ക് പണയം വയ്ക്കാം എന്ന വ്യവസ്ഥ എങ്ങനെയാണ് ആവിർഭവിച്ചതെന്ന് കമ്മീഷൻ ചോദിച്ചപ്പോൾ സർക്കാർ അഭിഭാഷകന് മിണ്ടാട്ടമുണ്ടായിരുന്നില്ല. സർക്കാർ മാറിയെങ്കിലും നയം മാറിയില്ല എന്ന സംഭവമാണ് ഇതിലൂടെ തെളിഞ്ഞത്. അങ്ങനെയാണെങ്കിൽ സർക്കാർ ഭൂമി പണയം വയ്ക്കാമെന്ന വ്യവസ്ഥ ദുർവിനിയോഗം ചെയ്യരുതെന്ന വ്യവസ്ഥ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നും കമ്മീഷൻ ചോദിച്ചു. അതിനും മറുപടി ഉണ്ടായിരുന്നില്ല.


2013 ൽ 69 കോടിയായിരുന്ന പദ്ധതി ചെലവ് 2015ൽ 934 കോടിയായത് എങ്ങനെയാണെന്നും കമ്മീഷൻ ആരാഞ്ഞു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസിനോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. അപ്പോൾ കേന്ദ്രം പറഞ്ഞത് അനുസരിച്ചാണ് സംസ്ഥാന സർക്കാർ ഇക്കാര്യങ്ങൾ ചെയ്തതെന്ന് ജെയിംസ് വർഗീസ് പറഞ്ഞു. തുറമുഖത്തിന് വേണ്ടി അമേരിക്കൻ കമ്പനി നടത്തിയ പഠനങ്ങൾ ഹാജരാക്കാൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.  


സർക്കാർ പണം സ്വകാര്യ വ്യക്തിയുടെ സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുത്തിട്ടും ഒന്നും സംഭവിക്കാത്ത നാടാണ് നമ്മുടേത്. നാളെ കരാർ ഒപ്പിട്ടവർക്ക്   വിഴിഞ്ഞം കാണണമെങ്കിലും അദാനിയുടെ ടിക്കറ്റെടുക്കേണ്ടി വരും.

ഏതായാലും അദാനി ജയിച്ചു.. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികൾ തോറ്റു.എന്നാൽ മോദിയെ തോൽപ്പിക്കാനുള്ള പിണറായിയുടെ പണിക്കാണ് കരണത്തിൽ പ്രഹരമേറ്റത്.

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (7 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (19 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (59 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (12 hours ago)

Malayali Vartha Recommends