മാർച്ചിൽ സർക്കാർ നിയമസഭയിൽ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിന്റെ ഇംഗ്ലീഷ് പരിഭാഷ സർക്കാർ രാജ്ഭവനിൽ എത്തിച്ചു; ഏഴുമാസം കഴിഞ്ഞാണ് പരിഭാഷ എത്തിച്ചത്

സർക്കാർ നിയമസഭയിൽ പാസാക്കിയ പല ബില്ലുകളും ഒപ്പിടാതെ രാജ്ഭവനിൽ കെട്ടി കിടക്കുകയാണ്. അവ ഗവർണർ ഒപ്പിട്ടാൽ മാത്രമേ മറ്റു നടപടികളിലേക്ക് സർക്കാരിന് കടക്കാൻ സാധിക്കൂ. ഇപ്പോൾ ഇതാ കഴിഞ്ഞ മാർച്ചിൽ സർക്കാർ നിയമസഭയിൽ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിന്റെ ഇംഗ്ലീഷ് പരിഭാഷഇന്നലെ സർക്കാർ രാജ്ഭവനിൽ എത്തിക്കുകയുണ്ടായി . ബില്ലുകളുടെ ഇംഗ്ലീഷ് പരിഭാഷ നൽകേണ്ടത് ഭരണഘടനാ ബാദ്ധ്യതയായിട്ടും ഏഴുമാസം കഴിഞ്ഞാണ് എത്തിച്ചത് എന്ന ആരോപണം നിലനിൽക്കുകയാണ് .
ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കുന്നില്ലെന്ന് സർക്കാർ ആരോപിച്ചിരുന്നു. പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ് . പകർച്ചവ്യാധി നിയന്ത്രണമടക്കം പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ബില്ലിന് അംഗീകാരം നൽകണമെന്ന് ചീഫ്സെക്രട്ടറിയും ആരോഗ്യസെക്രട്ടറിയും ഗവർണറോട് അപേക്ഷിച്ചിരുന്നു. ബില്ലിനെക്കുറിച്ച് ആയുഷ് ഡോക്ടർമാരുടെ പരാതി ഉന്നയിക്കപ്പെട്ടിരുന്നു.
ഗവർണർ സർക്കാരിന്റെ വിശദീകരണവും തേടുകയും ചെയ്തു . വിശദീകരണം തൃപ്തികരമല്ലെന്ന നിഗമനത്തിൽ, നിയമോപദേശം തേടുകയായിരുന്നു . ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവരുന്നതാണെന്നും അലോപ്പതി ഒഴികെയുള്ള ചികിത്സാ വിഭാഗങ്ങളെ അവഗണിക്കുന്നതാണെന്നും ഗവർണർക്ക് പരാതി കിട്ടി .പകർച്ചവ്യാധികൾ ബാധിക്കുന്നവർക്ക് രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് നൽകി.
https://www.facebook.com/Malayalivartha


























