മേയറുടെ ഡിവിഷനിൽ മാലിന്യം കൊണ്ടുവന്ന ലോറി തടഞ്ഞ് യുവമോർച്ച ; പ്രതിഷേധത്തിനൊടുവിൽ ജെസിബിയുടെ സഹായത്തോടെ ലോറിയിൽ കയറ്റി തിരികെ കൊണ്ടുപോയി

മേയറുടെ ഡിവിഷനിൽ മാലിന്യം കൊണ്ടുവന്ന ലോറി തടഞ്ഞു - "യുവമോർച്ച ". കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിന്റെ ഡിവിഷൻ ആയിട്ടുള്ള താമരക്കുളം കെ ആർ എസ് പാർസൽ സർവീസിന്റെയും ആലപ്പി പാർസൽ സർവീസിന്റെയും മുൻവശത്ത് കൂടി കടന്നുപോകുന്ന താമരക്കുളം റോഡിന് വശത്ത് പിഎസ്‌സി ഓഫീസിന് മുൻവശത്ത് കൂടി കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തുള്ള മാലിന്യ കൂമ്പാരങ്ങൾ ടിപ്പർ ലോറിയിൽ കൊണ്ടുവന്നു തട്ടുന്ന പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളത്തിന്റെ നേതൃത്വത്തിലുള്ള യുവമോർച്ച നേതാക്കൾ ലോറിയും വേസ്റ്റും തടയുകയും പ്രദേശത്ത് കൊണ്ട് തള്ളിയ മുഴുവൻ മാലിന്യങ്ങളും ഉടൻ തന്നെ നീക്കം ചെയ്യണമെന്നും
അല്ലാത്തപക്ഷം ലോറിയും ജെസിബി ഒന്നും പ്രദേശത്തു നിന്നും തിരിച്ചു കൊണ്ടുപോകില്ലെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം അറിയിച്ചതിനെ തുടർന്ന് കൂടുതൽ പ്രവർത്തകർ സ്ഥലത്ത് എത്തുകയും പ്രതിഷേധത്തെ തുടർന്ന് കെ ആർഎസിന് മുൻപിൽ തട്ടിയ മുഴുവൻ വേസ്റ്റുകളും കോർപ്പറേഷനുമായി ബന്ധപ്പെട്ട് കരാറുകാരൻ നീക്കാമെന്ന് സമ്മതിക്കുകയും തുടർന്നു മുഴുവൻ മാലിന്യങ്ങളും ജെസിബിയുടെ സഹായത്തോടെ ലോറിയിൽ കയറ്റി തിരികെ കൊണ്ടുപോയി പ്രദേശം പൂർണ്ണമായും മാലിന്യത്തിൽ നിന്നും നീക്കം ചെയ്തതിനുശേഷം ആണ് പ്രവർത്തകർ സ്ഥലത്തു നിന്നും പോയത്.
കരാർ എടുത്തിരിക്കുന്നത് വിവാദ കരാറുകാരനണെന്നും ഈ കരാറുകാരൻ തന്നെ കൊല്ലം ഡിവിഷനിൽ വാർഡിൽ കരാർ എടുത്തിരിക്കുന്നതിൽ സംശയമുണ്ടെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ്. താമരകുളം ആരോപ്പിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി അഭിഷേക് മുണ്ടയ്ക്കൽ,ജില്ലാ ട്രഷറർ അഭിജിത്ത് ആശ്രമം,യുവമോർച്ച കൊല്ലം മണ്ഡലം പ്രസിഡൻറ് ബിനോയി മാത്യൂസ് മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ്, ബിജെപി ആശ്രമം ഏരിയ പ്രസിഡൻറ് മനുലാൽ ജനറൽ സെക്രട്ടറി ശിവപ്രസാദ്, നേതാക്കളായ സ്വാമിനാഥൻ രഞ്ജിതാഅനിൽ ഗണേഷ്നാഥ്,കിരൺ, ശിവ, എന്നിവർ നേതൃത്വം നൽകി.
https://www.facebook.com/Malayalivartha


























