രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്ക് തന്നോടൊപ്പം ഇറങ്ങിവരാൻ ആവശ്യപ്പെട്ടു; ആവശ്യം നിരസിച്ച് യുവതി; യുവതിയെ കുത്തിയതിനു ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; രമ്യയും ദീപക്കും നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ

തിരുവനന്തപ്പുരം നേമത്ത് നിന്നും അതിപ്രധാനമായ ഒരു വിവരമാണ് പുറത്ത് വരുന്നത്. യുവതിയെ കുത്തിയതിനുശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. നേമം സ്വദേശിനി രമ്യ രാജീവിനിനെയാണ് കുത്തിയത്.ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദീപക്ക് എന്ന യുവാവാണ് രമ്യയെ കുത്തിയത് രമ്യയുടെ നില ഗുരുതരമാണ്അതിനു ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. .നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ രമ്യ നേമത്തുള്ള സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു. രമ്യയും ദീപക്കും നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക്ക് തന്നോടൊപ്പം ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. ഇത് രമ്യ നിരസിച്ചു . ഇതോടെയാണ് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് രമ്യയെ ആക്രമിക്കുകയായിരുന്നു. ശേഷം സ്വയം കഴുത്തറുക്കുകയും ചെയ്തു. ദീപക് അപകടനില തരണം ചെയ്തതായി വിവരമുണ്ട്. സംഭവത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























