ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വർദ്ധിച്ചുവരുന്ന നാശനഷ്ടങ്ങളിൽ ആശങ്കയുണ്ട്; ഇരകളുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം; പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു; ഗാസയിലെ ആശുപത്രിയിലെ സ്‌ഫോടനത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗാസയിലെ ആശുപത്രിയിൽ വൻ സ്‌ഫോടനമുണ്ടായിരുന്നു. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു, ഈ സംഭവത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, സംഭവത്തിൽ താൻ നടുങ്ങി എന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. .
ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളിൽ ആശങ്കയുണ്ട്. അത്തരം മരണങ്ങൾക്ക് പിന്നിലുള്ളവർ "ഉത്തരവാദിത്തം" കാണിക്കണം .ഇരകളുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി പ്രതികരിച്ചത് .
ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തോട് പ്രതികരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്ത് വന്നിരുന്നു.യുഎസ് പ്രസിഡന്റ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായും ആശയ വിനിമയം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























