ഭരിച്ച് മുടിച്ച് ജനങ്ങളെ തെണ്ടിക്കാറാക്കി;മാധ്യമങ്ങളെ ഉപദേശിക്കാന്‍ വന്ന മുഖ്യന്റെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തന് പൊങ്കാല,സാറിന്റെ ഉപദേശം പിണറായി വിജയനോട് മതി ജനങ്ങളോട് വേണ്ട,മുഖ്യനെ പേടിയില്ല പിന്നല്ലെ ഉപദേശകരെ,ദത്തന്‍ സാറ് മുന്‍പ് എം എം മണിയുടെ ഉപദേശകനായിരുന്നോയെന്ന് പരിഹാസം

ഭരണസിരാ കേന്ദ്രത്തിന്റെ ഭരണകൊണം കൊണ്ട് മലയാളി തെണ്ടേണ്ട അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോട് തെണ്ടാന്‍ പൊയ്ക്കൂടെ എന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷാടാവിന് പൊങ്കാല. പോലീസ് തടഞ്ഞതിലുള്ള കലിപ്പ് തീര്‍ത്തതാണ് മൂപ്പര്. പക്ഷെ ദത്തന്‍ സാറിന്റെ ഉപദേശമൊക്കെ അങ്ങ് പിണറായി വിജയന്റെ അടുത്ത് മതി മാധ്യമങ്ങളോടും ജനങ്ങളോടും അത് കാണിക്കണ്ട. ആനയെ പേടിയില്ല പിന്നല്ലെ ആനപ്പിണ്ടം.
സെക്രട്ടേറിയറ്റ് പടിക്കല്‍ യുഡിഎഫ് നടത്തിയ ഉപരോധത്തില്‍ പെട്ടുപോതയാണ് ദത്തന്റെ വാഹനം. ആളറിയാതെ പോലീസ് മൂപ്പരെ തടഞ്ഞു. എന്നാല്‍ ഇദ്ദേഹത്തെ കടത്തിവിടാന്‍ സഹായിച്ചത് മാധ്യമപ്രവര്‍ത്തകരാണ്. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്‌സ് കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം. യുഡിഎഫിന്റെ ഉപരോധത്തിന് ഇടയില്‍ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവര്‍ത്തകര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. അമളി മനസിലായ മുതിര്‍ന്ന പൊലീസുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടത്. സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇടയില്‍ നിന്നാണ് ദത്തനെ അദ്ദേഹത്തെ കടത്തിവിട്ടത്.
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് നീയൊക്കെ തെണ്ടാന്‍ പോ എന്ന് ക്ഷുഭിതനായി ദത്തന്‍ മറുപടി പറഞ്ഞത്. പിന്നീട് ഇദ്ദേഹം സെക്രട്ടേറിയേറ്റിലേക്ക് നടന്നുപോയി. എന്നാല്‍ ദത്തന് ശേഷം വന്ന സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. പിന്നീട് ഇവിടേക്ക് വന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ ഇവിടെയും ഉപരോധം തീര്‍ത്തു. സ്റ്റേറ്റ് കാറില്‍ നിന്ന് ഇറങ്ങി സെക്രട്ടേറിയറ്റിലേക്ക് നടന്ന് പോകേണ്ടിവന്നത് ദത്തന്‍ സാറിന് പിടിച്ചില്ലായിരിക്കും. അതിന്റെ ചാട്ടം മാധ്യമപ്രവര്‍ത്തകരോട് കാണിച്ചത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ് പക്ഷെ വാ തുറന്നാല്‍ തൊട്ടി വര്‍ത്തമാനം. വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് വിവരം ഉണ്ടാകണമെന്നില്ലല്ലോ.
പിണറായി വിജയന്റെ ധാര്‍ഷ്ട്യം നമ്മള്‍ വകവെച്ച് കൊടുക്കില്ല പിന്നല്ലെ കൂടെയുള്ള ഉപദേശകരുടെ ധാര്‍ഷ്ട്യം. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് ഒന്ന് കൊമ്പുകോര്‍ത്തതിന്റെ ക്ഷീണം മൂപ്പര്‍ക്ക് ഇതുവരെ തീര്‍ന്നിട്ടില്ല. പിണറായി വിജയന്റെ കൂടെ ജോലി ചെയ്യുന്നവരൊക്കെ ഇങ്ങനെ ധാര്‍ഷ്ട്യക്കാരായിരിക്കണം എന്ന റൂള്‍ വല്ലതും ഉണ്ടോ ആവോ. ഇവര്‍ക്കൊക്കെ സര്‍ക്കാര്‍ ഖജനാവില്‍ നിന്‌ല്ലെ ശമ്പളം അതോ പാര്‍ട്ടി ഫണ്ടില്‍ നിന്നാണോ എടുത്ത് കൊടുക്കുന്നത്. ഈ ധാര്‍ഷ്ട്യം കാണിക്കുന്നതെ് കൊണ്ട് ചോദിച്ച് പോകുന്നതാണ്. ദത്തനെ സെക്രട്ടേറിയറ്റിലേക്ക് കടത്തിവിടാന്‍ സഹായിച്ചത് മാധ്യമപ്രവര്‍ത്തകരാണ്. പോലീസ് ദത്തനെ തടഞ്ഞിരുന്നു കാക്കിക്ക് അറിയില്ലല്ലോ ഇത് ഉപദേശകനാണ് എന്നൊന്നും മാധ്യമപ്രവര്‍ത്തകരാണ് അത് പറഞ്ഞുകൊടുത്തത്. എന്നിട്ട് ഒരു പ്രകോപനവും ഇല്ലാതെ മാധ്യമപ്രവര്‍ത്തകരുടെ നെഞ്ചത്തേക്ക് കയറുന്നു. തെണ്ടാന്‍ പൊയ്ക്കൂടേന്ന്, ആ പണി വാസ് തവത്തില്‍ ചേരുന്നത് ഇവര്‍ക്കൊക്കെ അല്ലെ. കാരണം ഒരു പണിയും എടുക്കാതെ സര്‍ക്കാര്‍ ചെലവില്‍ സ്റ്റേറ്റ് കാറില്‍ കറങ്ങി നടക്കാം. മേലനങ്ങാതെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം. എന്നിട്ടും നമ്മളോട് പറയുന്നു തെണ്ടാന്‍ പൊയ്ക്കൂടേന്ന്. ദത്തന്‍ മുന്‍പ് എംഎം മണിയുടെ ഉപദേശനായിരുന്നോ എന്നാണ് ട്രോള് കാരണം വാ തുറന്നപ്പോള്‍ ചന്തവര്‍ത്തമാനം.
ഓഫീസ് നിറയെ മുഖ്യമന്ത്രിയ്ക്ക് ഉപദേശകരാണ്. ഇതിനുംമാത്രം ഉപദേശിക്കാന്‍ ആളുണ്ടായിട്ടും പിണറായി ഇന്നോളം നന്നായിട്ടില്ല. ഉപദേശകരെ വെച്ച് നമ്മുടെ കാശ് കട്ട്മുടിക്കുന്നു. കോടികളാണ് ഇവര്‍ക്ക് ശമ്പളത്തിന് വേണ്ടത്. ഉപദേശത്തിന്റെ കൂടുതല്‍ കൊണ്ട് വകുപ്പുകളെല്ലാം വെച്ചടി വെച്ചടി താഴേക്കാണ്. ഏഴരകൊല്ലത്തെ ഭരണംകൊണ്ട് നന്നാക്കി എടുത്ത ഒരു വകുപ്പ് പറയാനില്ല. പക്ഷെ കുളംതോണ്ടിയതിന്റെ കണക്ക് ആവശ്യത്തിലധികം ഉണ്ട്. ദത്തന്‍ പറഞ്ഞത് പോലെ തെണ്ടേണ്ട അവസ്ഥയില്‍ എത്തിയിട്ടുണ്ട് മലയാളി. അല്ല എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവിന്റെ അധിക്ഷേപം അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അഴിമതി ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മുഖ്യമന്ത്രിക്കും ഒപ്പമുള്ളവര്‍ക്കും ധാര്‍ഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റുനടയില്‍ കണ്ടത് കേരളം തിന്നുതീര്‍ക്കാന്‍ ദത്തെടുത്തവരുടെ ദുര്‍ന്നടപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് 'പണിയുണ്ടായിരുന്ന കാലത്തൊരു പണിയുമെടുക്കാതെ കൊടിയുമെടുത്തു നടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കിവെച്ച് അതിന്റെ പേരില്‍ വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവ് തിന്നുമുടിക്കുന്നവര്‍ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടന്ന്. ഇങ്ങനെ വലിയ പരിഹാസം എംസി ദത്തന് നേരെ ഉയരുന്നു.
https://www.facebook.com/Malayalivartha


























