ലോകം മാറി മറിയുന്നു... ആശുപത്രി ആക്രമണത്തിന് പിന്നാലെയും പിന്തുണച്ച് അമേരിക്കല്‍ പ്രസിഡന്റ്; അവരത് ചെയ്യുമെന്ന് കരുതുന്നില്ല, ഇസ്രയേല്‍, ഹമാസ് യുദ്ധത്തെ അപലപിച്ച് സുരക്ഷാസമിതിയില്‍ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക

ആശുപത്രി ആക്രമണത്തിന് പിന്നാലെ പല ലോക രാജ്യങ്ങളും അപലപിച്ച് രംഗത്തെത്തി. ഹമാസ് ആക്രമണത്തിന് പിന്നാലെ അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിലെത്തി. പശ്ചിമേഷ്യ സംഘര്‍ഷഭരിതമായി നില്‍ക്കെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാന്‍ പറന്നെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. ഗാസയില്‍ അഞ്ഞൂറിലേറെപ്പേര്‍ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേല്‍ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.
ഇസ്രയേലിലെത്തി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമര്‍ശം. ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭംഗംങ്ങളെയും ബൈഡന്‍ കണ്ടു. ഈജിപ്ത്, ജോര്‍ദാന്‍ ഭരണാധികാരികളെയും പലസ്തീന്‍ പ്രസിഡന്റിനേയും കാണാന്‍ ബൈഡന് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും, ആശുപത്രി ആക്രമണത്തോടെ അറബ് നേതാക്കള്‍ ബൈഡനുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറി.
ജെറുസലേം കേന്ദ്രമായുള്ള ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ കീഴില്‍ വര്‍ഷങ്ങളായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അഹ്‌ലി അറബ് ആശുപത്രിയാണ് ചൊവ്വാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് അറബ് ലോകത്ത് പ്രതിഷേധം പടരുകയാണ്. ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബിടുകയായിരുന്നുവെന്ന് പലസ്തീന്‍ ആരോപിക്കുന്നു. ആശുപത്രി ആക്രമണത്തിലൂടെ ഇസ്രായേല്‍ ചെയ്തത് യുദ്ധക്കുറ്റമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആരോപിച്ചു.
എന്നാല്‍ എന്നാല്‍ ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇസ്രയേല്‍ വാദം. ഗാസയിലെ സായുധസംഘമായ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ വീണതാണെന്ന് ഇസ്രയേല്‍ വാദം. ഇത് തെളിയിക്കാന്‍ ആ സമയത്ത് ഗാസയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടന്നിരുന്നുവെന്നതിന്റെ ചില വീഡിയോ ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു. എന്നാല്‍ ഇസ്രയേലിന്റെ ആരോപണം ഇസ്ലാമിക് ജിഹാദ് തള്ളി.
കാനഡ അടക്കം നിരവധി രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ചു. മേഖലയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജെനെറല്‍ അന്റോണിയോ ഗുട്ടറാസ് ആവശ്യപ്പെട്ടു. ആശുപത്രി ആക്രമണത്തില്‍ ലോകമെങ്ങും പ്രതിഷേധം ആളുമ്പോഴും ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയാണ്.
അതിനിടെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിക്കുന്ന പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക. യുഎന്‍ സുരക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെയാണ് അമേരിക്ക വീറ്റോ ചെയ്തത്. ഗാസയില്‍ സഹായമെത്തിക്കണമെന്ന പ്രമേയം ബ്രസീല്‍ ആണ് അവതരിപ്പിച്ചത്. ഈ പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. പ്രമേയത്തെ യുഎന്‍ സുരക്ഷാ സമിതിയിലെ 12 അംഗങ്ങള്‍ അനുകൂലിച്ചു. റഷ്യയും ബ്രിട്ടണും വിട്ടുനിന്നു.
ഗാസയില്‍ സഹായമെത്തിക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി ബ്രസീല്‍ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ടിരുന്നില്ല. ബുധനാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പ്രധാനപ്പെട്ടതാണെങ്കിലും വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം നടപടികള്‍ സ്വീകരിക്കേണ്ടതെന്നും നേരിട്ടുള്ള നയതന്ത്ര പ്രവര്‍ത്തനങ്ങളെയാണ് തങ്ങള്‍ പിന്തുണക്കുന്നതെന്നും യുനൈറ്റഡ് നേഷന്‍സിലെ യു.എസ് അംബാസിഡര്‍ ലിന്‍ഡ തോമസ് പറഞ്ഞു. നേരിട്ടുള്ള നയതന്ത്ര ഇടപെടലിലൂടെ മാത്രമെ ആളുകളുടെ ജീവന്‍ രക്ഷിക്കാനാകുവെന്നും ഇക്കാര്യത്തില്‍ സുരക്ഷാ സമിതി ശരിയായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
സുരക്ഷാ സമിതിയുടെ ഏതൊരു നടപടിയില്‍നിന്നും ഇസ്രയേലിനെ പിന്തുണക്കുന്നതാണ് യു.എസിന്റെ രീതി. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള റഷ്യയുടെ പ്രമേയവും കഴിഞ്ഞ ദിവസം തള്ളിപ്പോയിരുന്നു.
"
https://www.facebook.com/Malayalivartha


























