കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാര്‍ഥികള്‍ ഒത്തുകൂടുന്നു... ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച

കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാര്‍ഥികള്‍ ഒത്തുകൂടുന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച നടത്തും.
കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളേജുകളിലും പഠിക്കുന്ന 33 രാജ്യങ്ങളിലെ 180 വിദേശവിദ്യാര്‍ഥികളാണ് കേരളീയത്തിനു മുന്നോടിയായിട്ടുള്ള സംഗമത്തില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളില്‍ ബിരുദതലം മുതല്‍ ഗവേഷണം വരെയുള്ള വിദ്യാര്‍ഥികളാണ് കേരളീയത്തിന്റെ ഭാഗമാകന്നത്.
സംഗമത്തിന്റെ ഉദ്ഘാടനവും വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ആര്‍. ബിന്ദു ചടങ്ങില്‍ ആധ്യക്ഷം വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥി ആയിരിക്കും.
അതേസമയം പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ് ഇന്ന് വൈകിട്ട് 7.30ന് നടക്കും. രജിസ്ട്രേഷന്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ 90,557 പേരാണ് ക്വിസിന് വേണ്ടി രജിസ്റ്റര്‍ ചെയ്തതെന്ന് സംഘാടകര്‍ അറിയിച്ചു. വിദേശ മലയാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരാണ് കേരളീയം വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്വിസില്‍ പങ്കെടുക്കുന്നതിനായി ഇന്നു വൈകിട്ട് ഏഴുമണിക്ക് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടതാണ്.
https://www.facebook.com/Malayalivartha


























