നടക്കാത്ത അതി മോഹങ്ങൾ ജനങ്ങളിൽ സൃഷ്ടിച്ചു അവരെ കബളിപ്പിക്കുന്ന കാപ്സ്യുളുകൾ എല്ലാ സംസ്ഥാനങ്ങളിലും നിർമ്മിക്കുന്നതും വിറ്റഴിക്കുന്നതും ഇന്ത്യയിൽ ഒരേ ഏജൻസിയാണോ ? വിമർശനവുമായി ജി ശക്തിധരന്‍

അടുത്ത മൂന്ന് വര്‍ഷത്തിനകം ദുബൈയും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി സംസ്ഥാനം മാറുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു . പിണറായി സര്‍ക്കാര്‍ അത് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നും 2024 ആകുമ്പോള്‍ പട്ടിണി കിടക്കുന്നവരില്ലാത്ത ലോകത്തെ ആദ്യത്തെ സംസ്ഥാനമാകും കേരളമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു . ഇപ്പോൾ ഇതാ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ മന്ത്രി സജിചെറിയാനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സജിചെറിയാനും തന്നാലാവുന്നത് ! നടക്കാത്ത അതി മോഹങ്ങൾ ജനങ്ങളിൽ സൃഷ്ടിച്ചു അവരെ കബളിപ്പിക്കുന്ന കാപ്സ്യുളുകൾ എല്ലാ സംസ്ഥാനങ്ങളിലും നിർമ്മിക്കുന്നതും വിറ്റഴിക്കുന്നതും ഇന്ത്യയിൽ ഒരേ ഏജൻസിയാണോ ?ഇതിന്റെ പിന്നിലും. പി ആർ ഏജൻസികൾ ഉണ്ടോ? രണ്ടുധൃവങ്ങളിൽ നില്‌ക്കുന്ന മമതയും പിണറായി വിജയനും ഇതില്ലെങ്കിലും ഒന്നിച്ചിരിക്കുകയാണോ?
" മൂന്നുവർഷത്തിനകം കേരളം ദുബായിയും സിംഗപ്പൂരും പോലെയാകുമെന്നു മന്ത്രി സജിചെറിയാൻ ! സമാന വാചകമടി ഇതിനും ഒരു ദശാബ്ദം മുമ്പ് നടത്തിയത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് .
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തു മമതാ ബാനർജിയുടെ മാനിഫെസ്റ്റോ യിലെ വാചകങ്ങൾ കൂടി കാണുക: ലണ്ടനിലെ തെംസ് നദിയിലെ നൗകകൾ പോലെ ഗംഗയിൽ വിനോദത്തിനായി കപ്പലോടിക്കും. ഡാർജിലിംഗിലെ തേയിലത്തോട്ടങ്ങൾ കിഴക്കിന്റെ സ്വിറ്സ്‌സർലൻഡ് ആയി മാറ്റും . " ഇത്രയും പോരെ? ഒരു പൂടയും ഉണ്ടായില്ല സജി ചെറിയാൻ! ഏതു ഏജൻസിയാണ് ഇരുവർക്കും ഈ സാഹിത്യം പങ്കുവെച്ചു കീശ നിറച്ചത്? എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























