ബിബിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം...മാദ്ധ്യമ സ്ഥാപനം പക്ഷപാതപരമായി റിപ്പോർട്ടിംഗ് നടത്തുന്നു...വംശഹത്യ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹമാസിനെ വിശ്വാസത്തിലെടുക്കുന്നു...ബിബിസി വാർത്താ കട്ടിംഗുകൾ പങ്കുവെച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു...

ബിബിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം. മാദ്ധ്യമ സ്ഥാപനം പക്ഷപാതപരമായി റിപ്പോർട്ടിംഗ് നടത്തുന്നതായും വംശഹത്യ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹമാസിനെ വിശ്വാസത്തിലെടുക്കുന്നതായും ഇസ്രായേൽ പ്രതിരോധസേന കുറ്റപ്പെടുത്തി.ബിബിസി അവകാശപ്പടുന്നത് അവർ നിഷ്പക്ഷവും സ്വതന്ത്രവുമായാണ് പ്രവർത്തിക്കുന്നത് എന്നാണ്. എന്നാൽ അത് വിശ്വാസത്തിലെടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. അവർ വംശഹത്യ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയുടെ വാക്കുകൾക്ക് വിശ്വാസ്യത നൽകിയാണ് പ്രവർത്തിക്കുന്നത്. ബിബിസി വാർത്താ കട്ടിംഗുകൾ പങ്കുവെച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു.കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിൽ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ബിബിസി ഇസ്രായേലിന് മേൽ ചാർത്തിയതാണ് സൈന്യത്തെ ചൊടിപ്പിച്ചത്.
പാലസ്തീൻ അധികൃതരുടെ വാക്കുകൾ ഉദ്ദരിച്ചുകൊണ്ടായിരുന്നു ബിബിസിയുടെ എക്‌സിലെ പോസ്റ്റ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ സൈനിക വക്താവ് നടത്തിയ പരാമർശവും ബിബിസി നൽകിയിരുന്നു. എന്നാൽ സംഭവം നടന്നതിന് തൊട്ടുപിന്നാലെ ഒരു സ്ഥിരീകരണവുമില്ലാത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങളുടെമേൽ ചുമത്തിയതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.ഹമാസിനെ നശിപ്പിക്കാനും 199 ബന്ദികളെ മോചിപ്പിക്കാനുമായി ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെമൂവായിരത്തോളം പേരാണു ഗസ്സയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ടതു കൂടാതെയാണിത്.
ആശുപത്രി ആക്രമിച്ചത് ഇസ്രയേലാണെന്ന ഹമാസിന്റെ ആരോപണം നെതന്യാഹു നിഷേധിച്ചു. ഹമാസ് തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഈ വാദപ്രതിവാദത്തിനിടെയാണ് യുഎന്നിലെ പ്രമേയ നീക്കവും ചർച്ചകളിൽ എത്തുന്നത്. അമേരിക്കയുടെ ഉറച്ച പിന്തുണ ഇസ്രയേലിനൊപ്പമുണ്ടെന്നതാണ് ഈ വീറ്റോ ചെയ്യൽ വ്യക്തമാക്കുന്നത്.ഇസ്രയേലിന്റെ വേദന യു.എസിനു മനസിലാക്കാൻ കഴിയുമെന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചിരുന്നു. അൽ ക്വയ്ദ നടത്തിയ യു.എസ്. ഭീകരാക്രമണത്തിന്റെ ഓർമകളാണ് അത് ഉണർത്തുന്നതെന്നും ഇസ്രയേൽ സന്ദർശനവേളയിൽ ബൈഡൻ പറഞ്ഞു.. എന്നാൽ, ഫലസ്തീനും ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ഗസ്സയിലെ ജനങ്ങൾ വെള്ളവും മരുന്നും ഇന്ധനവുമില്ലാതെ ബുദ്ധിമുട്ടുകയാണ്. മാനുഷിക പരിഗണനവച്ച് അവ അനുവദിക്കാൻ ഇസ്രയേൽ പാർലമെന്റിനോട് അഭ്യർത്ഥിക്കുന്നതായി ബൈഡൻ പറഞ്ഞു.
ഈജിപ്തിൽനിന്നുള്ള മാനുഷിക സഹായം സ്വീകരിക്കാൻ ഗസ്സയെ അനുവദിക്കണം. ഫലസ്തീന് 832.5 കോടി രൂപയുടെ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.ബൈഡന്റെ ആവശ്യം പിന്നീട് ഇസ്രയേൽ അംഗീകരിച്ചു. ഈജിപ്തിൽനിന്നു ഗസ്സയിലേക്കുള്ള സഹായം തടയില്ലെന്നു ഇസ്രയേൽ പ്രഖ്യാപിച്ചു.എന്നാൽ, ഫലസ്തീനികളെ തങ്ങളുടെ രാജ്യത്തേക്കു തള്ളിവിടാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്തേ അൽ സിസി അറിയിച്ചു.
https://www.facebook.com/Malayalivartha


























