രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം... പൊലീസ് കേസെടുത്തു...പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതി...കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ കേസ്...വഴി തടസ്സ പ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്....

രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസ്. കന്റോമെന്റ്റ് പൊലീസാണ് കേസെടുത്തത്. വഴി തടസ്സ പ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, എംഎം ഹസ്സൻ, കൊടുക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എൻ. കെ.പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, സി പി ജോൺ , വി.എസ് ശിവകുമാർ, പാലോട് രവി, പി.കെ. വേണുഗോ പാൽ , എം.വിൻസന്റ് , കെ.മുരളീധരൻ, നെയ്യാറ്റിൻകര സനൽ എന്നിവരടക്കം പ്രതികളാണ്.സർക്കാർ അല്ല ഇത് കൊള്ളക്കാർ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ് പ്രവർത്തകർ ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് വളഞ്ഞത്. രാവിലെ ആറുമണിക്ക് തന്നെ പ്രധാന ഗേറ്റും സൗത്ത്, വൈഎംസിഎ ഗേറ്റുകളും നേതാക്കളും പ്രവർത്തകരും ഉപരോധിച്ചു.
വലിയ ജനപങ്കാളിത്തമാണ് ഉപരോധ സമരത്തിന് ഉണ്ടായിരുന്നത്.സഹകരണബാങ്ക് തട്ടിപ്പ്, മാസപ്പടി വിവാദം, എ ഐ ക്യാമറ അഴിമതി, വിലക്കയറ്റം പിൻവാതിൽ നിയമനങ്ങൾ, തുടങ്ങി കഴിഞ്ഞ ഏഴരവർഷമായി ഇടതുസർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ വിഷയമാക്കിയായിരുന്നു യുഡിഎഫ് നേതാക്കളിൽ ഏറെപ്പേരും സംസാരിച്ചത്. അഴിമതി സർക്കാറിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടം പോലും കാണിക്കാൻ ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ കുറ്റപ്പെടുത്തി. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകർ എത്തിയാണ് സെക്രട്ടറിയേറ്റ് ഉപരോധിച്ചത്.അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ആരോപിച്ചാണ് സെക്രട്ടറിയേറ്റിന്റെ മൂന്ന് കവാടങ്ങളും പ്രതിപക്ഷം ഉപരോധിക്കുന്നത്.പ്രത്യേക സുരക്ഷയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി.
ജീവനക്കാരെയും തടഞ്ഞിട്ടില്ല.അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് യുഡിഎഫ് പ്രതിഷേധം വരുന്നത്. അഴിമതിയില്‍ സര്‍ക്കാര്‍ മറുപടി പറയുന്നില്ല, അന്വേഷണം പ്രഖ്യാപിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് യുഡിഎഫ് നടത്തുന്നത്. സമരത്തെ തുടര്‍ന്ന് പോലീസ് ഗതാഗതനിയന്ത്രണം വരുത്തിയതോടെ നഗരത്തിലേക്കുള്ള യാത്രക്കാര്‍ വലഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള എല്ലാ ഗേറ്റുകളും ഉപരോധിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് മന്ത്രിസഭായോഗം കൂടി നടക്കുന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ പ്രവേശിക്കേണ്ട സാഹചര്യം മുന്‍ നിര്‍ത്തി പോലീസ് നേരത്തേ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.ഓഫീസിലേക്ക് നടക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ മാധ്യമ പ്രവർത്തകർ വളഞ്ഞു. പ്രതികരണത്തിന് തയ്യാറല്ലെന്ന് പറഞ്ഞിട്ടും പിറകെകൂടി ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനോട് പ്രകോപിതനാകേണ്ടി വന്നുവെന്ന് എം സി ദത്തൻ പിന്നീട് പറഞ്ഞു.
https://www.facebook.com/Malayalivartha


























