ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....

ബസില്‍ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി ഹൗസിംഗ് കോളനിയിലെ സുനില്‍ കുമാറിന്റെ മകന്‍ മന്‍വിത് (15) ആണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ വൈകീട്ട് കറന്തക്കാട് വെച്ചാണ് അപകടം സംഭവിച്ചത്. ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോകുന്നതിനായി മധൂരിലേക്കുള്ള സുപ്രീം ബസില്‍ യാത്ര ചെയ്യുകയായിരുന്നു വിദ്യാര്‍ത്ഥി.
വൈകുന്നേരമായതിനാല്‍ ബസ് നിറയെ ആളുകളുണ്ടായിരുന്നു. കറന്തക്കാട് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിയുടെ തല റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
രക്തം വാര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മന്‍വിതിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha


























