Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

101 കോടിരൂപയുടെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ നേരിടുന്ന സിപിഐ നേതാവ് ഭാസുരംഗൻ മിൽമയിലും 46 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ട് . തട്ടിപ്പ് ഒളിക്കാൻ കക്കുന്നതിൽ പങ്ക് നേതാക്കൾക്ക് ..സഖാക്കളുടെ മക്കൾക്ക് മിൽമയിൽ ജോലി

19 OCTOBER 2023 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

101 കോടിരൂപയുടെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ നേരിടുന്ന സിപിഐ നേതാവ് ഭാസുരംഗൻ മിൽമയിലും 46 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ട് . തട്ടിപ്പ് ഒളിക്കാൻ കക്കുന്നതിൽ പങ്ക് നേതാക്കൾക്ക് ..സഖാക്കളുടെ മക്കൾക്ക് മിൽമയിൽ ജോലി

സഹകരണ ബാങ്കുകളിലെ സഹകരണത്തെക്കുറിച്ചുള്ള വാർത്തകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ ഞ്ഞെട്ടുന്നത് കേരളത്തിലെ സാധാരണക്കാരാണ് . കോടികളുടെ വെട്ടിപ്പും തട്ടിപ്പും കാലങ്ങളായി നടത്തുന്ന സഹകരണ ബാങ്ക് കൊള്ളയിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന ചിന്തയിലാണ് ജനങ്ങൾ .. സഹകരണ ബാങ്ക് കൊള്ള ഇന്നും ഇന്നലെയും തുടങ്ങിയതല്ല ..കാല്‍ നൂറ്റാണ്ട് മു്ന്‍പ്, അതായത് 1996 ൽ നടന്ന കോട്ടയം എളംകുളം സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ പ്രതിയാണ് ഇന്നത്തെ സഹകരണ മന്ത്രി വി എന്‍ വാസവന്‍ എന്നത് മറക്കരുത് അന്ന് 13 കോടിയുടെ തട്ടിപ്പാണ് അന്ന് നടന്നത്.......സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് കിട്ടി. ബാങ്ക് മാനേജരും ചില ജീവനക്കാരും മാത്രം പ്രതികളായി. 25 വര്‍ഷമായി ബാങ്ക് സെക്രട്ടറി ഒളിവിലാണെന്നാണ് പറയുന്നത്. കേസ് ഇപ്പോഴും കോട്ടയം വിജിലൻസ് കോടതിയിലുണ്ട്

ഒടുവില്‍ അന്നത്തെ ഇടത് സര്‍ക്കാര്‍ കോട്ടയം ജില്ലാ സഹകരണ ബാങ്ക് വഴി അടിയന്തിരമായി ഇളംങ്ങുളം സര്‍വീസ് സഹകരണ ബാങ്കിന് 13 കോടി നല്‍കി. വിഎന്‍ വാസവനായിരുന്നു അന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്. നിക്ഷേപകന് പണം തിരികെ കിട്ടി. 25 വര്‍ഷങ്ങള്‍ക്കിപ്പുറം 13 കോടിയില്‍ ഒരു നയാപ്പൈസ പോലും ഇളങ്ങുളം സര്‍വീസ് സഹകരണ ബാങ്ക് തിരിച്ചടച്ചില്ല. പലിശയടക്കം 40 കോടി ഇന്നും കിട്ടാക്കടം. കോട്ടയം ജില്ലാ ടൂറിസം വികസന സൊസൈറ്റി എന്ന സിപിഎം നിയന്ത്രിത സംഘടനയിലേക്കും ഇളങ്ങുളത്ത് നിന്ന് അനധികൃതമായി മൂന്നരക്കോടി പോയി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജെ തോമസിനെതിരെ ഈസംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചു ..ഇതെല്ലാം ഇപ്പോൾ പഴങ്കഥയായി മാറിയതാണ്..

ഇപ്പോൾ 101 കോടിരൂപയുടെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ നേരിടുന്ന സിപിഐ നേതാവ് ഭാസുരംഗൻ മിൽമയിലും 46 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു . ഈ വിഷയവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട് .

മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലേക്ക് മഹാരാഷ്ട്രയിൽ നിന്നു പാലെത്തിക്കുന്നതിന് അധിക നിരക്ക് നൽകിയതു വഴി 46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ട്. മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലേക്ക് മഹാരാഷ്ട്രയിൽ നിന്നു പാലെത്തിക്കുന്നതിന് അധിക നിരക്ക് നൽകിയതു വഴി 46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ട്. പാലെത്തിക്കുന്നതിനായുള്ള വാഹനക്കരാർ നിലവിലെ നിരക്കിൽ നിന്നു ഉയർന്ന തുകയ്ക്കു നൽകിയതാണ് നഷ്ടത്തിനിടയാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓം സായ് ലോജിസ്റ്റിക്സ്‌ എന്ന കരാറുകാരൻ ലിറ്ററിന് 52 രൂപയ്ക്ക് മലബാർ യൂണിയന് പാൽ എത്തിക്കുമ്പോൾ, തിരുവനന്തപുരത്തേക്ക് ലിറ്ററിന് 60 രൂപ നിരക്കിലാണ് മഹാരാഷ്ട്രയിലെ സോനായി ഡയറിയിൽ നിന്നും പാൽ എത്തിക്കുന്നത്. 2022 ഒക്ടോബർ 23 മുതൽ 2023 മാർച്ച് 25വരെ 155 ട്രിപ്പുകളിലായി 46,18920.10 രൂപ രൂപ അധികമായി ചെലവഴിച്ചിലും ആണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.

വലിയ തട്ടിപ്പാണ് ഇക്കാര്യത്തിൽ നടത്തിയത്. അന്വേഷിച്ചാൽ പല കള്ളക്കളികളും പുറത്തു വരും. കണ്ടല വിഷയത്തിൽ വിവിധ കോടതികളിലും കേസുണ്ട്. പൊലീസും കേസെടുത്തിട്ടുണ്ട്.

ഭാസുരാംഗൻ എട്ട് വർഷത്തിനിടെ പല തവണയായി 3 കോടി 20 ലക്ഷം രൂപ വായ്പ എടുത്തത് 14 സെൻറ് വസ്തുവിൻറെ ഒരൊറ്റ ആധാരം വെച്ചാണ്. ഭാസുരാംഗൻറെ മകൻ അഖിൽജിത്തിൻറെ പേരിൽ എടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാതെ എട്ട് തവണയായി ഒരു കോടി രൂപയാണ് കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുത്തത് .സഹകരണ വകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിൽ ഒരൊറ്റ ഈട് വെച്ച് നിരവധി വായ്പകളാണ് നൽകിയത്. ബാങ്ക് പ്രസിഡണ്ടും സിപിഐ നേതാവുമായ എൻ ഭാസുരാംഗൻറെ അടുപ്പക്കാരും പരിചയക്കാരുമാണെങ്കിൽ ഭൂമിയുടെ മാർക്കറ്റ് വില പോലും നൽകാതെ ഒരു ആധാരത്തിൽ പലതവണയായി വായ്പകൾ നൽകി. 2013 മുതൽ 2017 വരെ മകൻ അഖിൽജിത്തിൻറെ പേരിൽ 8 തവണകളായി ഒരു കോടി രൂപയാണ് വായ്പയായി നൽകിയത്. മുമ്പ് എടുത്ത വായ്പകളൊന്നും അടക്കാതെയായിരുന്നു ഇത്.

മകളുടെയും മരുമകളുടെയും അടുത്ത ബന്ധുക്കളുടെയും അടക്കം 12 പേരുടെ പേരിൽ ഇങ്ങനെ ആകെ മൂന്ന് കോടി 20 ലക്ഷം രൂപ എടുത്തു. ഇതിൽ മൂന്നിലൊന്ന് പോലും ഇതുവരെ തിരിച്ചടച്ചില്ല. എങ്ങനെയാണ് വായ്പ തിരിച്ചടക്കാതെ അതേ പ്രമാണത്തിൽ വീണ്ടും വായ്പ കൊടുക്കുന്നതെന്ന ചോദ്യത്തിന് ബാങ്ക് ജീവനക്കാർ കൈമലർത്തുകയാണ്.

കണ്ടല സഹകരണ ബാങ്കില്‍ നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയിട്ടും സിപിഐ ഭാസുരാംഗനെതിരെ നടപടി എടുത്തിരുന്നില്ല.

കാരണം അന്വേഷണം വന്നാൽ നേതാക്കളുടെ മക്കളുടെ എല്ലാം ജോലി പോകുന്ന അവസ്ഥയാണ് . സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ മകള്‍ക്ക് മില്‍മയില്‍ താല്‍ക്കാലിക നിയമനം നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗം പട്ടത്തില്‍ ഷൌക്കത്തിന്റെ മകനും നിയമനം നല്‍കി. മാങ്കോട് രാധാകൃഷ്ണന്‍ എംഎല്‍എ ആയിരിക്കേ പിഎ ആയിരുന്ന ശ്രീകുമാറിനും ജോലി നല്‍കി.

ക്ഷീരയുടെ മുന്‍ സെക്രട്ടറിയും ഭാസുരാംഗന്റെ അടുപ്പക്കാരനുമായ സോജന്‍ ചന്ദ്രനും ജോലി നല്‍കി. മില്‍മയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട യൂണിറ്റുകളിലായി ഇഷ്ടംപോലെ താല്‍കാലിക നിമയനങ്ങളാണ് ഭാസുരാംഗന്‍ നടത്തിയത്. കണ്ടലയിലും ക്ഷീരയിലും നടത്തിയ ക്രമക്കേട് ഭാസുരാംഗന്‍ വന്ന ശേഷം മില്‍മയിലും തുടങ്ങി. 89 ലക്ഷം രൂപ ടാങ്കര്‍ ലോറികളുടെ കിലോമീറ്റര്‍ വെട്ടിച്ച്‌ നഷ്ടം വരുത്തിയെന്ന് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു

 

2021 ല്‍ തന്നെ കണ്ടല ബാങ്കിന്റെ ക്രമക്കേടിനെ കുറിച്ച്‌ സിപിഐ അന്വേഷണ കമ്മീഷന്‍ അന്വേഷിച്ചിരുന്നു. ഗുരുതര പ്രതിസന്ധിയിലൂടെയാണ് ബാങ്ക് കടന്നുപോകുന്നതെന്ന അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി. ഭാസുരാംഗനെതിരെ നടപടിയും എടുത്തില്ല. അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു. കൗണ്‍സിലില്‍ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു.

സിപിഎം-സിപിഐ നേതാക്കളിൽ പലർക്കും പങ്കു വിഹിതം നൽകുന്നതുകൊണ്ടാണ് ഇത്രയേറെ അഴിമതികൾ നടത്തിയിട്ടും ഭാസുരാംഗനെ സർക്കാർ സംരക്ഷിക്കുന്നതെന്ന് ആരോപണം ശക്തമാണ്. കണ്ടല ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സഹകരണ രജിസ്ട്രാർ ഇഡിക്ക് കൈമാറിയതോടെയാണ് ഇഡിയുടെ വരവിന് വഴി തെളിഞ്ഞത്.

കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗനെതിരെ 66 കേസുകളാണ് മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നിട്ടും പൊലീസ് ഇതുവരെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചിട്ടില്ല. എൻ ഭാസുരാംഗനും കുടുംബവും നയിച്ചിരുന്നത് ആർഭാടം ജീവിതമാണെന്ന് പറയപ്പെടുന്നു.മാറനെല്ലൂർ ജംഗ്ഷനടുത്ത് റോഡിനോട് ചേർന്ന് ഒരു കൂറ്റൻ വീട്, ബെൻസ് കാർ, രണ്ട് ഹോട്ടലുകളും ഒരു സൂപ്പർമാർക്കറ്റുമടക്കം ഭാസുരാംഗനുണ്ട്. ഇതൊന്നും കൂടാതെ കോടികൾ ചെലവഴിച്ചായിരുന്നു മകൻ അഖിൽജിത്തിന്റെ വിവാഹം. മകന്റെയും ഭാര്യയുടെയും മകളുടെയും ബന്ധുക്കളുടെയും പേരിൽ മൂന്നരക്കോടി രൂപയാണ് കണ്ടല ബാങ്കിന് ഭാസുരാംഗൻ തിരിച്ചടക്കാനുള്ളതെന്ന് പറയുന്നു. .

1500-ഓളം നിക്ഷേപകർക്ക് കണ്ടല സഹകരണബാങ്കിൽ പണം നഷ്ടമായി. നിരവധി കേസുകൾ ഉണ്ടായിട്ടും തുടർ നടപടികൾ നീങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ കണ്ടല ബാങ്ക് ക്രമക്കേട് ഇഡി അന്വേഷിക്കുന്നത്. ഇതിനൊപ്പമാണ് മിൽമ്മയിലെ തട്ടിപ്പും ചർച്ചയാകുന്നത്. ഇഡി ആവശ്യപ്പെട്ടതനുസരിച്ചാണ് സഹകരണ രജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. കോടികളുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ നടന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (6 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (23 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (36 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (49 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends