Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..


പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

തമിഴ്നാട്ടില്‍ കവര്‍ച്ചാ സംഘത്തിനായി കോട്ടയം ജില്ലാ പോലീസിന്റെ സർജിക്കൽ സ്ട്രൈക്ക്...

12 JUNE 2024 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..

കുട്ടികൾക്കും പ്രായമായവർക്കും നേരെയുണ്ടാകുന്ന ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.

കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ലക്ഷം ദീപങ്ങളുടെ പ്രഭയിൽ ശ്രീപത്മനാഭസ്വാമി... 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനം കുറിച്ച് ലക്ഷ ദീപം തെളിക്കുക

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്കയുടെ വളകൾ അറുത്തെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. ഏപ്രിൽ 28ന് പുലർച്ചെ നാലുമണിയോടെയായിരുന്നു കവർച്ച. രാമപുരം പുതുവേലി ചോരക്കുഴി ഭാഗത്തുള്ള വീടിൻറെ അടുക്കള ഭാഗത്തുള്ള ഗ്രില്ലിന്റെ പൂട്ടും, അടുക്കളവാതിലും കുത്തിതുറന്ന് അകത്തു കയറി കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന മധ്യവയസ്കയുടെ കയ്യിൽ കിടന്ന രണ്ട് സ്വർണ്ണ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ മോഷ്ടാക്കളെക്കുറിച്ച് തെളിവുകളൊന്നും ലഭിക്കാതിരുന്ന കേസില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ രാമപുരം, പാലാ, ചങ്ങനാശ്ശേരി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങിയ കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, സംസ്ഥാനത്തിന്റെ മറ്റു പല പ്രദേശങ്ങളിലും മോഷണം നടത്തുന്ന സന്തോഷ്, വേലൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇതിന്‌ പിന്നിലെന്ന് കണ്ടെത്തുകയും, ഇവരെ തമിഴ്നാട്ടിലെ തേനിയില്‍ നിന്നും പിടികൂടുകയുമായിരുന്നു.

തുടര്‍ന്ന് കോടതി റിമാൻഡ് ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും, ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മോഷണസംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ കാമാക്ഷിപുരത്തുള്ളവരാണെന്ന് കണ്ടെത്തുകയും, ഇവരെ പിടികൂടുന്നതിനുവേണ്ടി തമിഴ്നാട്ടിലെ ഈ ഗ്രാമം കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ ആയുധങ്ങളുമായി മൂന്നു വാഹനങ്ങളിലായി തമിഴ്നാട്ടിലെ ഗ്രാമത്തിലെത്തി ഇവിടെ പരിശോധന നടത്തുകയായിരുന്നു.

രണ്ടുദിവസം രാത്രിയും പകലുമായി നടന്ന പരിശോധനയില്‍ മോഷണത്തിനുപയോഗിച്ച ആയുധങ്ങളും, യാത്ര ചെയ്യാൻ ഉപയോഗിച്ച ബൈക്കും കണ്ടെടുക്കുകയും, മോഷ്ടിച്ച സ്വർണ്ണം വില്പന നടത്തിയ സ്വർണ്ണകടയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇതിനു പുറമേ മോഷണസംഘത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നുപേരുടെ ഫോട്ടോകൾ ഇവരുടെ വീടുകളിൽ നിന്നും പോലീസ് കണ്ടെടുത്തു.

 

കേരളത്തിൽ വിവിധ ജോലികൾ ഏർപ്പെട്ടുവരുന്ന ആളുകളും മോഷണ സംഘത്തിൻറെ ഭാഗമാകാൻ സാധ്യത ഉള്ളവരും ആയവരുടെ വീടുകളിലും തിരച്ചിൽ നടത്തുകയും, ഗ്രാമത്തിൽ നിന്നും കേരളത്തിലേക്ക് ജോലിക്കും മറ്റുമായി വന്നിട്ടുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

കേരളത്തിൽ ജോലി ചെയ്തു വരുന്ന സമയങ്ങളിൽ മോഷണം നടത്തുന്നതിന് അനുയോജ്യമായ വീടുകൾ പകൽ സമയം കണ്ടെത്തി കാമാക്ഷിപുരത്തു നിന്നും കൂടുതൽ ആളുകളെ വിളിച്ചുവരുത്തി രാത്രി സമയങ്ങളിൽ വീടുകളുടെ വാതിലുകൾ പൊളിച്ച് മോഷണം ചെയ്യുന്ന രീതിയാണ് കവര്‍ച്ചാ സംഘങ്ങള്‍ അവലംബിച്ചു വരുന്നതെന്നും,

കേരളത്തിലെത്തി മോഷണം നടത്തി തിരികെ സ്വന്തം ഗ്രാമത്തിലെത്തി സ്വസ്ഥമായി കഴിയാമെന്നായിരുന്നു മോഷ്ടാക്കളുടെ പദ്ധതിയെന്നും എസ്.പി പറഞ്ഞു. പാലാ ഡി.വൈ.എസ്.പി. കെ സദൻ, എസ്.എച്.ഓ മാരായ ജോബിന്‍ ആന്റണി, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (15 minutes ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (19 minutes ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (26 minutes ago)

ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി  (33 minutes ago)

  പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  (54 minutes ago)

പോലീസ് നീക്കം ഫലിച്ചു... പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന നടത്തി അന്വേഷണ സംഘം ; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ  (1 hour ago)

വീട് പൂർണമായി കത്തിനശിച്ചു....  (1 hour ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (1 hour ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (1 hour ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (1 hour ago)

സംഘർഷം രൂക്ഷം  (1 hour ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (2 hours ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (2 hours ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (2 hours ago)

രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും.  (3 hours ago)

Malayali Vartha Recommends