ക്ഷേമ പെന്‍ഷന്‍ ഉടന്‍ കൊടുക്കണം പാര്‍ട്ടി കട്ടായം പറഞ്ഞതോടെ വിറളിപിടിച്ചോടി സര്‍ക്കാര്‍;കടമെടുക്കാന്‍ പിണറായി ഉത്തരവിട്ടു ബാലഗോപാല്‍ കരച്ചില്‍ തുടങ്ങി,നിര്‍മ്മല സീതാരാമനുമായി യുദ്ധം ചെയ്യേണ്ടി വരും,പോയ മാനം തിരിച്ച് പിടിക്കാന്‍ പെന്‍ഷന്‍ കൊടുത്ത് ജനങ്ങളെ വശത്താക്കാന്‍ പദ്ധതി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട സിപിഎം മുഖം രക്ഷിക്കാനുള്ള വഴികള്‍ നോക്കുകയാണ്. അതിന്റെ ആദ്യപടിയാണ് മുടങ്ങിയ ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നത്. ഇതിന് വേണ്ടി കടമെടുക്കാനാണ് തീരുമാനം. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കരച്ചില്‍ തുടങ്ങി. 5 മാസത്തെ കുടിശ്ശിക കൊടുക്കാനുണ്ട് അതില്‍ ഒരു മാസത്തെയാണ് കൊടുക്കാന്‍ പോകുന്നത്. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. ഒരുമാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടത് 900 കോടിയാണ്. 1500 കോടി കടമെടുക്കാനാണ് തീരുമാനം. ഇതോടെ ഖജനാവിന്റെ നട്ടെല്ലൊടിയും. അതിന്റെ കൂടെ വീണ്ടും കേന്ദ്രത്തില്‍ ധനമന്ത്രി ആയത് നിര്‍മ്മല സീതാരാമന്‍. കടമെടുപ്പിന്റെ കാര്യത്തില്‍ കേന്ദ്ര ധനമന്ത്രി പണിവെക്കും. ബാലഗോപാല്‍ ഇനിയും നിര്‍മ്മലയുമായ് യുദ്ധം ചെയ്യേണ്ടി വരും. ഇതൊന്നും പാര്‍ട്ടിക്ക് അറിയണ്ട എവിടുന്നോ കടമെടുക്ക് പെന്‍ഷന്‍ കൊടുത്തിരിക്കണം. പിണറായി വിജയന്റെ കല്പനകള്‍ അനുസരിക്കാന്‍ ഇനി പാര്‍ട്ടി നിന്ന് കൊടുക്കില്ലെന്ന് ഇതോടെ വെളിവാകുന്നു.
ക്ഷേമ പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്ന സിപിഎം നിര്‍ദ്ദേശം ഗൗരവത്തോടെ എടുത്ത് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 1500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതില്‍നിന്ന് ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കും. ക്ഷേമ പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഇനിയും മോശമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. ജനുവരിമാസം കുടിശ്ശികയായ പെന്‍ഷനാണ് ഇപ്പോള്‍ നല്‍കുന്നത്. 26 മുതല്‍ വിതരണം ചെയ്യും. ജൂണ്‍ ഉള്‍പ്പെടെ ആറുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. എല്ലാമാസവും പെന്‍ഷനും വിതരണംചെയ്യാനും കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കാനുമാണ് തീരുമാനം.
കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ഇതോടെ ഈ വര്‍ഷത്തെ കടമെടുപ്പ് 8000 കോടി രൂപയാവും. ഈ വര്‍ഷം ഡിസംബര്‍വരെ 21,253 കോടിരൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. അതയാത് മൂന്ന് മാസം കൊണ്ടു തന്നെ കടമെടുക്കാന്‍ കഴിയുന്ന ഭൂരിഭാഗവും കടമെടുക്കുകയാണ്. ഇത് വരും മാസങ്ങളില്‍ ഖജനാവിനെ വലിയ പ്രതിസന്ധിയിലാക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കടമെടുക്കാന്‍ കൂടുതല്‍ പരിധി കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സാമ്പത്തിക പരിമിതികള്‍ക്കിടയില്‍നിന്നുകൊണ്ട് ജനക്ഷേമസര്‍ക്കാരായി മാറാനുള്ള കര്‍മരേഖയാണ് സിപിഎം സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. അതുകൊണ്ടാണ് കടമെടുത്തും പെന്‍ഷന്‍ നല്‍കുന്നത്.
ക്ഷേമപെന്‍ഷന്റെയും സര്‍ക്കാര്‍ജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശ്ശിക തീര്‍ക്കലിനാകും സര്‍ക്കാരിന് ഇനിയുള്ള മുന്‍ഗണന. ഓരോ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് അതില്‍നിന്ന് സര്‍ക്കാര്‍ ഇടപെടലിന് മുന്‍ഗണന നിശ്ചയിച്ചുനല്‍കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരും മാസങ്ങളിലും കടം എടുക്കേണ്ടി വരും. കേന്ദ്ര വിഹിതം അടക്കം കിട്ടിയാലേ കേരളത്തിന് മുമ്പോട്ട് ഈ സാമ്പത്തിക വര്‍ഷം പോകാന്‍ കഴിയൂ. കടമെടുത്ത് പെന്‍ഷനും മറ്റും നല്‍കുമ്പോള്‍ വികസന പ്രശ്‌നങ്ങളും പ്രതിസന്ധിയിലാകും. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി കൊടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിലവില്‍ അഞ്ചു മാസത്തെ കുടിശ്ശിക ഉണ്ട്. ഇതില്‍ ഒരു ഗഡു ഉടന്‍ കൊടുക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. പെന്‍ഷന്‍ കാര്യത്തില്‍ പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ 900 കോടി വേണമെന്ന് ധനമന്ത്രി പറയുന്നു.
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി കൊടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. പെന്‍ഷന്‍ കാര്യത്തില്‍ പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ 900 കോടി വേണം. കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു. ക്ഷേമപെന്‍ഷന്‍ മുടങ്ങാന്‍ കാരണം എന്താണെന്നുള്ള ചോദ്യത്തിന് മറുപടിയില്ല. ധൂര്‍ത്തടിച്ചതിന്റെ കണക്കിന് മുക്കുകയാണ് ബാലഗോപാല്‍.
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് സര്‍ക്കാന്‍ ഒരു പാഠവും പഠിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ നിലപാടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന പ്രസ്താവന തെറ്റാണ്. പെന്‍ഷന്‍ അവകാശമല്ല സഹായമാണെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍ സത്യര്‍ വാങ് മൂലം നല്‍കി. ക്ഷേമ പെന്‍ഷനില്‍ നിന്ന് സര്‍ക്കാര്‍ മെല്ലെ പിന്‍വാങ്ങുകയാണെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. പെന്‍ഷന്‍ നല്കാന്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയിട്ടും സര്‍ക്കാര്‍ പറ്റിക്കുകയാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ ഒരു വര്‍ഷമായി കുടിശ്ശികയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പലര്‍ക്കും പല പെന്‍ഷന്‍ കിട്ടുമായിരുന്നു. തെരഞ്ഞെടുപ്പില്‍ എന്ത് കൊണ്ട് എല്‍ ഡി എഫ് തോറ്റു എന്നറിയാന്‍ ഒരു നിര്‍മ്മാണ തൊഴിലാളിയെ കണ്ടാല്‍ മതി. അല്ലാതെ മൂന്നു ദിവസം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.
ഇതിനിടെ സര്‍ക്കാരിനെതിരെ ഒരുമുട്ടന്‍ പണി ഒരുങ്ങുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍െപ്പട്ട ജീവനക്കാരില്‍നിന്നും വിഹിതമായി മാസംതോറും പിടിക്കുന്ന പണവും മാനേജ്‌മെന്റിന്റെ വിഹിതവും കൃത്യമായി എന്‍.പി.എസ്. ട്രസ്റ്റില്‍ അടയ്ക്കാതെ വന്നതോടെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ ലക്ഷങ്ങളുടെ കുറവ്. ട്രസ്റ്റില്‍ 300 കോടി രൂപയാണ് സര്‍ക്കാര്‍ അടയ്ക്കാനുള്ളത്.
ഇതുവരെയുള്ള കാലയളവില്‍ പിടിച്ച വിഹിതമനുസരിച്ച് ഓരോ ജീവനക്കാരുടേയും അക്കൗണ്ടുകളില്‍ കുറഞ്ഞത് 10 മുതല്‍ 12 ലക്ഷം രൂപ വരെ കാണേണ്ടതാണ്. എന്നാല്‍ ഈ അക്കൗണ്ടുകളില്‍ നിലവില്‍ 6000 മുതല്‍ രണ്ടുലക്ഷം രൂപവരെ മാത്രമേയുള്ളൂ. എന്‍.പി.എസിനായി പിടിച്ച തുക, സാമ്പത്തിക പ്രതിസന്ധിമൂലം കെ.എസ്.ആര്‍.ടി.സി.യുടെ ദൈനംദിന ചെലവുകള്‍ക്കായി വകമാറ്റിയതോടെയാണ് അടവ് മുടങ്ങിയത്.
2013ലാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം നിലവില്‍വന്നത്. ഇതിനുള്ള ട്രസ്റ്റ് വന്നതിനുശേഷം സര്‍വീസില്‍ കയറിയ ജീവനക്കാരില്‍ കുറച്ചുപേര്‍ മുന്‍വര്‍ഷങ്ങളില്‍ വിരമിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ആനുകൂല്യങ്ങളും പെന്‍ഷനും കൃത്യമായി നല്‍കിയിട്ടില്ല. സര്‍വീസില്‍ ഇരിക്കെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിച്ചിട്ടില്ല. ജീവനക്കാരില്‍നിന്ന്, ആകെയുള്ള ശമ്പളത്തിന്റെ 10 ശതമാനമാണ് എല്ലാമാസവും പിടിക്കുന്നത്. മാനേജ്‌മെന്റ് വിഹിതമായ 10 ശതമാനവും ചേര്‍ത്ത് എന്‍.പി.എസ്. ട്രസ്റ്റില്‍ അടയ്ക്കണമെന്നാണ് വ്യവസ്ഥ. കെ.എസ്.ആര്‍.ടി.സി.യിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഈ തുക വകമാറ്റാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ മാത്രമല്ല ശമ്പളസര്‍ട്ടിഫിക്കറ്റ് നല്‍കി ജീവനക്കാര്‍ വിവിധ സഹകരണബാങ്കുകളില്‍നിന്നുമെടുത്ത എന്‍.ഡി.ആര്‍ (നോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിക്കവറി) പരിധിയില്‍ വരുന്ന ലോണുകളും ഇവരെ വെട്ടിലാക്കുന്നു. ഇത്തരത്തിലെടുത്ത ലോണുകളുടെ മാസംതോറുമുള്ള അടവ് നേരിട്ട് ഇവരുടെ ശമ്പളത്തില്‍നിന്നാണ് പിടിക്കുന്നത്. എന്നാല്‍ ഇങ്ങനെ പിടിക്കുന്ന പണവും മാനേജ്‌മെന്റ് കൃത്യമായി അടയ്ക്കുന്നില്ല. ജീവനക്കാരുടെ സിബില്‍ സ്‌കോറിനെ ഈ പ്രശ്‌നം ബാധിച്ചിട്ടുണ്ട്. കൂടാതെ, 2021ലെ ശമ്പളപരിഷ്‌കരണത്തിനുശേഷം ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയും നല്‍കിയിട്ടില്ല. വാര്‍ഷിക ഇന്‍ക്രിമെന്റ് മാത്രമേ കിട്ടിയുള്ളൂ.
https://www.facebook.com/Malayalivartha