Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും... രോ​ഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണം..സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്...

17 JULY 2024 04:33 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ രംഗത്ത് നമ്പർ വൺ എന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിൽ തലസ്ഥാന നഗരിയിൽ ഒരു രോഗി ലിഫ്റ്റിനുള്ളിൽ ഒരു ദിവസത്തോളമാണ് കുടുങ്ങി കിടന്നത്. അതും അന്ന് മാത്രമല്ല കഴിഞ്ഞ ദിവസവും സമാനമായ അവസ്ഥയാണ് ഉണ്ടായത് .വീണ്ടും അതെ ആശുപത്രിയിൽ ലിഫ്റ്റിൽ തന്നെ രണ്ടുപേർ വീണ്ടും കുടുങ്ങി. ഇപ്പോൾ വലിയ രീതിയിൽ വിമർശനം ഉയരുന്ന സാഹചര്യത്തിൽ നടപടി എടുത്തിരിക്കുകയാണ് ആരോഗ്യ മന്ത്രി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൃത്യവിലോപങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോ​ഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.

 

ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വ്വഹിക്കണം. ഓരോ വിഭാഗങ്ങളിലും ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും. രോ​ഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണം. അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണം.പ്രമോഷനിലും കോണ്‍ട്രാക്ട് പുതുക്കലിനും വിജയകരമായ പരിശീലനം പ്രധാന മാനദണ്ഡമാക്കും. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ സാങ്കേതിക പരിശീലനം നല്‍കണം.ലിഫ്റ്റ് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ലിഫ്റ്റിന്റെ വാതിൽ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണമെന്നും വീണാ ജോർജ് പറഞ്ഞു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 48 മണിക്കൂർ കുടങ്ങിക്കിടന്ന രവീന്ദ്രൻ നായരെ മന്ത്രി സന്ദർശിച്ചിരുന്നു.

ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.രണ്ടുദിവസമായി ലിഫ്റ്റിൽ കുടുങ്ങിയത് തനിക്ക് ഒരി പേടിസ്വപ്നമാണെന്ന് രവിചന്ദ്രൻ നായർ (59) തനിക്കുണ്ടായ ദുരനുഭവം എല്ലാവരോടും വിവരിച്ചു.പെട്ടെന്നാണ് ലിഫ്റ്റ് നിന്ന് പോകുന്നത്. ലിഫ്റ്റ് നമിലച്ചതോടെ ആദ്യം ചെയ്തത് അലാറം ബട്ടൺ അമർത്തുക ആയിരുന്നു, പക്ഷേ പ്രതികരണം ഉണ്ടായില്ല. അവിടെ, ലിഫ്റ്റ് ഓപ്പറേറ്ററെ ബന്ധപ്പെടാൻ കഴിയുന്ന ഒരു ഇൻ്റർകോമും ഉണ്ടായിരുന്നില്ല. അതിനാൽ, ഫോൺ ഉപയോഗിച്ച് ഞാൻ ലിഫ്റ്റിനുള്ളിൽ എഴുതിയിരിക്കുന്ന വിവിധ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വിളിച്ചു. എന്നാൽ പ്രതികരണമൊന്നും ലഭിച്ചില്ല. അതിനിടയിൽ ഫോൺ എൻ്റെ കയ്യിൽ നിന്നും വഴുതി വീണു, പിന്നീട് അഥിനും അനക്കമുണ്ടായില്ല. 'ഫോൺ കേടായതിനു ശേഷം ഞാൻ ഒരു മൂലയിൽ ഇരുന്നു ആരോ വരുന്നതും കാത്തു നിന്നു.

 

പെട്ടന്നാണ് പിറ്റേന്ന് ഞായറാഴ്ചയാണെന്ന് ഓർമ്മ വന്നത്. അതിനാൽ അടുത്ത ദിവസവും ഞാൻ ഇവിടെ കുടുങ്ങിയേക്കാം. മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ ലിഫ്റ്റിൻ്റെ മൂലയിൽ തന്നെ മൂത്രമൊഴിച്ചു.ഈ 42 മണിക്കൂറിനുള്ളിൽ ഞാൻ പലതവണ ഉറക്കെ കരഞ്ഞു. ഉറങ്ങാൻ പോലും കഴിഞ്ഞില്ല. എനിക്ക് ദാഹമോ വിശപ്പോ തോന്നിയാൽ ഞാൻ ചുണ്ടുകൾ ചപ്പി. അലാറം ബെൽ അമർത്തിക്കൊണ്ടേയിരുന്നു. ലിഫ്റ്റ് ചേമ്പറിൽ ഫാനോ ലൈറ്റോ ഇല്ലായിരുന്നു, എന്നിട്ടും കുറച്ച് വായു വന്നുകൊണ്ടിരുന്നു, അത് കാരണം ഓക്സിജൻ അവിടേയ്ക്കെത്തി. അതുകൊണ്ട് ജീവൻ നിലനിർത്തി എന്നാണ് ഭയത്തോടെ രവിചന്ദ്രൻ നായർ പറയുന്നത്. ഇന്നലെയും ലിഫ്റ്റ് ചതിച്ചു. വനിതാ ഡോക്ടറും സ്ട്രക്ചറിൽ കൊണ്ടുപോയ രോഗിയും ബന്ധുവും 20 മിനിറ്റോളം കുടുങ്ങി.

 

രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിയ മുന്‍ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. രവീന്ദ്രൻ നായർ എന്ന മനുഷ്യൻ ലിഫ്റ്റിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ടതിന്‍റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത അപകടം. 1. 40 ഓടെയാണ് സംഭവം. ഇ എൻ ടി വിഭാഗത്തിലെ ഡോ. അൻസിലയും സിടി സ്കാൻ വിഭാഗത്തിലേയ്ക്കു പോയ രോഗിയും ബന്ധുവുമാണ് കുടുങ്ങിയത്. ഇവർ കയറിയ ശേഷം താഴേയ്ക്കു പോയ ലിഫ്റ്റ് പകുതിയിൽ നിന്നു. കാഷ്വാലിറ്റിയിലെ ഏഴാം നമ്പർ ലിഫ്റ്റാണ് തകരാറിലായത്. ലിഫ്റ്റ് ടെക്നീഷ്യനെത്തി 20 മിനിറ്റോളം ശ്രമിച്ചാണ് ഇവരെ പുറത്തെത്തിച്ചത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടന് പകരം ബീഫ് വിളമ്പിയതിന് റസ്‌റ്റോറന്റ് ജീവനക്കാരന്‍ അറസ്റ്റില്‍  (17 minutes ago)

ഞാന്‍ എന്തൊക്കെയോ വെളിവില്ലാതെ പറയും. അത് പിന്നീട് വലിയ വിവാദമാകുമെന്ന് തുറന്നുപറഞ്ഞ് രേണു സുധി  (39 minutes ago)

24 മണിക്കൂർ സമയം... ഖമനേയി മറുപടി നൽകിയിരിക്കണം! സൈന്യത്തെ ഇറക്കി അമേരിക്ക ശ്വാസം നിലച്ച് അറബന്മാർ ഇറാനു വേണ്ടി പുതിയ പോർമുഖം  (45 minutes ago)

1,600 ഡോളർ ഉണ്ടോ ? എങ്കിൽ... സുന്ദരിയായ, വിദ്യാഭ്യാസമുള്ള യുവതികളെ ഭാര്യയായി വാടകയ്ക്ക് എടുക്കാം 'റെന്റൽ വൈഫ്' സൗകര്യം  (48 minutes ago)

അവസരങ്ങളുടെ പെരുമഴ കൈനിറയെ ശമ്പളം.. ഫർണിഷ് ചെയ്ത വീട് സൗജന്യ യാത്ര...നികുതി ഇല്ല !! ഇതുപോലൊന്ന് സ്വപ്നങ്ങളിലുമില്ല !!  (1 hour ago)

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ വിശദ വിവരങ്ങൾ അറിയാം ഉടൻ അപേക്ഷിക്കൂ  (1 hour ago)

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു  (1 hour ago)

കാര്യവട്ടത്ത് കിവീസിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്  (1 hour ago)

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (2 hours ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (2 hours ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (2 hours ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (3 hours ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (4 hours ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (4 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (4 hours ago)

Malayali Vartha Recommends