Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...

നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണം; അധ്യാപക ദമ്പതികളുടെയും മക്കളുടെയും മരണത്തിൽ വിറങ്ങലിച്ച് നാട്...

14 OCTOBER 2024 04:17 PM IST
മലയാളി വാര്‍ത്ത

നാലംഗ കുടുംബത്തെ ചോറ്റാനിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളും ഇവിടുത്തെ വിദ്യാർഥികളാണ്. ഇന്നു രാവിലെ സ്കൂളിൽ‍ ചെല്ലാതിരുന്നപ്പോൾ സ്കൂളിൽ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടാകാത്തതിനെ തുടർന്ന് സ്കൂള്‍ അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു.

തുടർന്ന് പഞ്ചായത്ത് അംഗം അയൽക്കാരുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അധ്യാപക ദമ്പതികൾ ഡൈനിങ് മുറിയിൽ തൂങ്ങി മരിച്ച നിലയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയിട്ടുള്ളത്. മുറിയിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കാരണമായി പറഞ്ഞിരിക്കുന്നതെങ്കിലും ഇരുവരും അധ്യാപകരായ സാഹചര്യത്തിൽ ഇതു മാത്രമാണോ കാരണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.


നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും ശബ്ദമൊന്നും കാണാതിരുന്നതോടെ അയൽവാസികളാണ് വിവരം തിരക്കിയെത്തിയത്. മരണത്തിലേയ്ക്ക് നയിക്കുന്ന തരത്തിൽ സാമ്പത്തിക ബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നതായി കരുതുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നട‌പടികൾ ആരംഭിച്ചു. രഞ്ജിത്തും കുടുംബവും നാട്ടുകാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. രഞ്ജിത്ത് ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിൻസിപ്പലാണ് കുടുംബത്തിന് സാമ്പത്തികബാധ്യത ഉണ്ടെന്ന വിവരം പങ്കുവച്ചത്.

 

 

എന്താണ് മരണകാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. രാവിലെ വീട്ടില്‍ നിന്ന് ഒരു പെരുമാറ്റവും ഇല്ലാതെവന്നതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഏഴും ഒന്‍പതും വയസുളള മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. വിശദമായ പരിശോധനക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് ഡിവൈഎസ്പി ഷാജന്‍ പറഞ്ഞു.

 

 

 

കുടുംബത്തിന് സാമ്പത്തികബാധ്യതകളുണ്ടെന്നാണെ് അറിയാന്‍ സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കണ്ടനാട് സ്‌കൂള്‍ അധ്യാപകരായ രഞ്ജിത്തിനെയും രശ്മിയെയും രണ്ടു ദിവസമായി കാണാതായതോടെ സ്‌കൂളില്‍ നിന്നും സഹപ്രവര്‍ത്തകര്‍ വിളിച്ചു നോക്കി. രണ്ടു ദിവസമായി ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് അസ്വാഭാവികത തോന്നി അന്വേഷിക്കുന്നത്. ഇതിനിടെ നാട്ടുകാരുള്‍പ്പെടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

വര്‍ഷങ്ങളായി കക്കാട് താമസിക്കുന്നവരാണെങ്കിലും നാട്ടുകാരുമായി വലിയ ബന്ധം കാത്തു സൂക്ഷിച്ചിരുന്നില്ല. പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ല, രാവിലെ ജോലിക്കു പോകും തിരിച്ചുവരും, അതിനപ്പുറം കുടുംബത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്ത സ്ഥലത്ത് തന്നെ ബന്ധുക്കളും താമസിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആത്മഹത്യാ വാദം പോലീസ് ഉറപ്പിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (12 minutes ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (38 minutes ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (8 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (10 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (10 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (11 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (11 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (12 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (12 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (13 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (13 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (13 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

Malayali Vartha Recommends