മക്കള്‍ക്ക് പ്രതീക്ഷയാവുകയാണ് ഉമാ തോമസിന്റെ കുറിപ്പ്... 'വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും' ആശുപത്രിയിലെ ഐസിയുവില്‍നിന്നു പ്രതീക്ഷയായി ഉമ തോമസ് എംഎല്‍എ...

തീർത്തും നിർഭാഗ്യകരമായ സംഭവമായിരുന്നു കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസിനുണ്ടായ അപകടം. ഗ്യാലറിയിൽ നിന്നിരുന്ന എംഎൽഎ കാലുതെന്നി താഴേക്ക് വീഴുന്ന കാഴ്ച മലയാളികൾക്കുണ്ടാക്കിയ നടുക്കം ചെറുതല്ല. പുതുവർഷ ദിനത്തിൽ പതിഞ്ഞ ശബ്ദത്തിൽ അവർ ഹാപ്പി ന്യൂഇയർ എന്ന് പറഞ്ഞുവെന്ന ഡോക്ടർമാരുടെ അറിയിപ്പ് ഏറെ ആശ്വാസത്തോടെയാണ് നാം കേട്ടത്.ഉമാ തോമസ് സുഖം പ്രാപിക്കുന്നു. ഓര്‍മ്മ തിരിച്ചു കിട്ടി. ഇതിനൊപ്പം ശരീര ചലനങ്ങളും സാധാരണ ഗതിയിലേക്ക്.
ഇപ്പോൾ തനിക്ക് പറയാനുള്ള കാര്യം രണ്ട് പദങ്ങളിൽ ചുരുക്കി അവർ എഴുതിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. മക്കള്‍ക്ക് പ്രതീക്ഷയാവുകയാണ് ഉമാ തോമസിന്റെ കുറിപ്പ്. 'വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും' ആശുപത്രിയിലെ ഐസിയുവില്‍നിന്നു പ്രതീക്ഷയായി ഉമ തോമസ് എംഎല്‍എയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.ഈ കുറിപ്പ് വായിക്കുന്ന അപരിചർക്ക് ഒന്നും മനസിലായില്ലെങ്കിലും മക്കൾക്ക് കാര്യം പിടികിട്ടി. തങ്ങളുടെ അമ്മ എന്താണ് പറയാനുദ്ദേശിച്ചതെന്ന്..ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നു.
. തുടര്‍ന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറി. പാലാരിവട്ടം പൈപ്ലൈന്‍ ജംക്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും മക്കളും താമസിച്ചിരുന്നത്.അറ്റകുറ്റപ്പണിക്കു ശേഷം സ്വന്തം വീട്ടിലേക്കു മാറാനിരിക്കുമ്പോഴായിരുന്നു അപകടം. സ്വന്തം വീട്ടിലേക്ക് എത്രയും വേഗം മാറണമെന്നാണ് ഉമാ തോമസിന്റെ ആഗ്രഹം. അതാണ് മക്കളുടെ ശ്രദ്ധയിലേക്ക് എഴുതിയ കുറിപ്പിലുള്ളത്.
https://www.facebook.com/Malayalivartha