കൃഷിക്കാരെ പറ്റിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, കാര്‍ഷികമേഖലക്കു പുതുജീവന്‍ പകരാനായി പ്രഖ്യാപിച്ച തുക സര്‍ക്കാര്‍ വകമാറ്റി, നാലുവര്‍ഷത്തിനിടെ നഷ്ടമായത് 1603.7 കോടി

സംസ്ഥാനത്തെ കാര്‍ഷികമേഖലക്കു പുതുജീവന്‍ പകരാനായി പ്രഖ്യാപിച്ച തുക സര്‍ക്കാര്‍ വകമാറ്റി. കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചതില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നഷ്ടമായത് 1603.7 കോടി.ആകെ തുകയില്‍ കാര്‍ഷിക മേഖലയ്ക്കായി ചെലവാക്കിയത് 10 ശതമാനം മാത്രം.
കാര്‍ഷിക മേഖലക്കു പുതുജീവന്‍ പകരാനായി 1800 കോടിയുടെ പുതിയ പദ്ധതികളാണു കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ 187 കോടി മാത്രമാണു ചെലവിട്ടത്. 201213 ല്‍ 147 കോടിയും 1314 ല്‍ 365 കോടിയും 1415 ല്‍ 365 കോടിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ 759 കോടിയുമാണു പാഴായത്.
കൊട്ടിഘോഷിക്കപ്പെട്ട ഹൈടെക് കൃഷിക്കായി കഴിഞ്ഞ സാമ്പത്തികവര്‍ഷം 200 കോടി മാറ്റിയെങ്കിലും ചില്ലിക്കാശുപോലും ചെലവഴിച്ചില്ല.
കുട്ടനാട്ടും പാലക്കാട്ടും 10 കോടിയുടെ രണ്ട് റൈസ് ബയോ പാര്‍ക്കുകള്‍ തുടങ്ങാന്‍ 201213 ല്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും നാളീകേര ബയോ പാര്‍ക്കുകള്‍, ഓരോ പഞ്ചായത്തിലും ഗ്രീന്‍ഹൗസുകള്‍, തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി, നാളികേര വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പുതിയ യൂണിറ്റുകള്‍ക്ക് 25 ശതമാനം സബ്‌സിഡി, ജൈവ കൃഷി പ്രോത്സാഹനം, കൈതച്ചക്ക ഉല്‍പ്പാദനം, സംസ്‌കരണം, വിതരണം, കയറ്റുമതി എന്നിവയുടെ സമഗ്രവികസനത്തിനുള്ള പദ്ധതി, ആനയറ, മരട്, വേങ്ങര എന്നീ മാര്‍ക്കറ്റുകള്‍ അഗ്രി സൂപ്പര്‍മാളുകളാക്കാനുള്ള പദ്ധതി, പഴംപച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വികസനത്തിനുള്ള പദ്ധതികള്‍ എന്നിവ നടപ്പായില്ല. 147 കോടിയാണ് ഇങ്ങനെ പാഴായാത്.
201314 വര്‍ഷത്തില്‍ പ്രഖ്യാപിച്ച ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതള്ളുന്ന പദ്ധതി, എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പലിശരഹിത വായ്പ, കാര്‍ഷിക വായ്പാ തിരിച്ചടവിനു റിസ്‌ക് ഇന്‍ഷുറന്‍സ്, സംയോജിത കൃഷിത്തോട്ടം ഉണ്ടാക്കുന്നവര്‍ക്ക് ഏക്കറിനു പതിനായിരം രൂപ വീതം നല്‍കുന്ന പദ്ധതി, 42 കോടിയുടെ മാതൃകാ ഹൈടെക് ഹരിത ഗ്രാമങ്ങള്‍, ഉല്‍പ്പാദക സംഘങ്ങളും കോള്‍ഡ് സ്‌റ്റോറേജ് സംവിധാനവുമുള്ള കാര്‍ഷിക മാര്‍ക്കറ്റുകള്‍, ജൈവ കൃഷിക്ക് കേരള ബ്രാന്‍ഡ്, 10 ജില്ലകളില്‍ നീരയൂണിറ്റുകള്‍, കൃഷിക്കാര്‍ക്ക് സമഗ്രവിള ഇന്‍ഷുറന്‍സ്, ഹൈടെക് ഫാമിങ്, നാളികേരളവികസനം, നെല്‍കൃഷി വികസനം എന്നിവയും നടപ്പായില്ല. 332.5 കോടിയാണ് ആ വര്‍ഷം പാഴായാത്. 201415 ല്‍ 365 കോടി രൂപയാണ് കാര്‍ഷിക മേഖലയ്ക്കു നഷ്ടം.
90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടു കൂടി ഇന്‍കം ഗ്യാരണ്ടിയും വില നിര്‍ണയാവകാശവും പദ്ധതി, രണ്ട് ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്, പ്രഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്പ്, 200 കോടിയുടെ ഹൈടെക് കൃഷി, ഗൃഹനാഥന്‍ മരിച്ചാല്‍ കാര്‍ഷിക കടം ഏറ്റെടുക്കുന്ന പദ്ധതി, കാസര്‍ഗോഡ് ജില്ലയിലെ അടയ്ക്കാ കര്‍ഷകരെ സംരക്ഷിക്കാന്‍ പാക്കേജ് തുടങ്ങിയവ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ചവയില്‍ നെല്ലു സംഭരണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതിയായിരുന്നു ഏറ്റവും പ്രധാനം. 200 കോടി രൂപയില്‍ ഇതു വരെ നല്‍കിയത് 21 കോടി രൂപ മാത്രം. പലിശരഹിത ഹ്രസ്വകാല വായ്പ, നീര ഉല്‍പ്പാദന പദ്ധതി, പ്രവാസി കേരള കൃഷി വികാസ്, ഹണി മിഷന്‍ തുടങ്ങിയവും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha