ഉദ്യോഗസ്ഥ ജാഡകളില്ല, അമ്മ മനസുമായി കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ ഐഎഎസ്

ഉദ്യോഗസ്ഥ ജാഡയില്ലാതെ തന്റെ രാജ്യത്തിനായി ജീവന്‍ നല്‍കിയ ആ ധീരയോദ്ധാവിന്റെ കുഞ്ഞിനെ വാരിപ്പൂര്‍ന്നപ്പോള്‍ തുടിച്ചത് ഒരമ്മയുടെ വാത്സല്യവും കരുതലും. പ്രോട്ടോക്കോളുകള്‍ അനുസരിച്ച് പെരുമാറുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാതൃകയാവുകയാണ് കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ ഐഎഎസ്. കേരളത്തിലെ യുവ ഉദ്യോഗസ്ഥര്‍ നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നത് എല്ലാവര്‍ക്കും സന്തോഷം പകരുന്നതാണ്. യുവ ഐഎഎസുകാര്‍ കൂടുതല്‍ ജനകീയരായി മാറുകയാണ്. കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായരും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അനുപമ ഐഎസും ഇത്തരത്തില്‍ ജനപ്രിയ ഉദ്യോഗസ്ഥരായി മാറിയിട്ടുണ്ട്. ഇതിന് പിന്നാലെ കാരുണ്യ സ്പര്‍ശം കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും ഏവരുടെയും കൈയടി നേടുകയാണ് കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ ഐഎഎസ്.
സിയാച്ചിനില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സുധീഷിന്റെ കുഞ്ഞുമകളെ എടുത്തിരിക്കുന്ന കലക്ടറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിട്ടുണ്ട്. കരുണാര്‍ദ്ദമായ മനസോടു കൂടി കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരിക്കുന്ന ചിത്രം ആരെയും സ്പര്‍ശിക്കുന്നതാണ്. ഉദ്യോഗസ്ഥ ജാഡകളില്ലാതെ ഒരു അമ്മയുടെ മനസോടു കൂടിയാണ് ഷൈനമോള്‍ സുധീഷിന്റെ നാല് മാസം പ്രായമുള്ള മകള്‍ മീനാക്ഷിയെ എടുത്തിരിക്കുന്നത്. സാധാരണ കലക്ടര്‍മാരും രാഷ്ട്രീയക്കാരും ഇത്തരം വീടുകള്‍ സന്ദര്‍ശിക്കുമ്പോഴുള്ള ശരീരഭാഷയല്ല ഷൈനമോള്‍ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഈ ഫോട്ടോ വൈറലായതും.
ഫേസ്ബുക്കില്‍ സജീവമായ വി കെ ആദര്‍ശ് ഇതേ കുറിച്ച് ചിത്രം സഹിതം എഴുതിയത് ഇങ്ങനെയാണ്: കൊല്ലത്തെ ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ കഅട, സിയാച്ചിനില്‍ വീരമൃത്യു വരിച്ച സുധീഷിന്റെ കുട്ടിയെ എടുത്തിരിക്കുന്ന ചിത്രം. സാധാരണ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇത് പോലെ ഉള്ള ഒരവസ്ഥയില്‍ വീട് സന്ദര്‍ശിക്കുമ്പോള്‍ ഉള്ള ശരീരഭാഷ അല്ല. വെറുതെ കുട്ടിയെ എടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തതല്ലന്ന് വ്യക്തം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം, അവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ക്കല്‍ തുടങ്ങിയ ഹൈ ഡെസിബെല്‍ വാചകമേള പ്പെരുക്കങ്ങള്‍ക്കിടയില്‍ ഈ ഫോട്ടോ വല്ലാതെ സ്പര്‍ശിക്കുന്നു. ഇനിയും ഈ പാതയിലൂടെ തന്നെ കരുണാര്‍ദ്രമായി മുന്നോട്ട് പോകാന്‍ ഷൈനാമോള്‍ക്ക് എല്ലാ ആശംസകളും. ജനങ്ങളുടെ 'കണ്ണീരൊപ്പുന്നു' എന്ന് പറയുവര്‍ക്കിടയില്‍ നിങ്ങള്‍ ഒക്കെ ശരിക്കും വേറിട്ട് നില്‍ക്കണം. കോഴിക്കോട് ബ്രോ യ്ക്ക് ഉള്ള ജനകീയ പിന്തുണ ഇത്തരം ആത്മാര്‍ത്ഥ ഇടപെടല്‍ കൊണ്ടാണു, കൊല്ലവും ആ പാതയില്‍ തന്നെ എന്നത് മറ്റ് ജില്ലകളിലെ ഉന്നത അധികാരികളെയും ഉണര്‍ത്തട്ടെ.
ആദര്‍ശിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വന്‍ സ്വീകാര്യയും ലഭിച്ചു. ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ കൊച്ചു അടയാളങ്ങളാണ് ഇതെന്ന് പലരും അഭിപ്രായം പ്രകടിപ്പിച്ചു. സുധീഷിന്റെ മണ്‍റോ തുരുത്തിലെ വീട്ടിലെത്തിയപ്പോഴായിരുന്നു ഈ ചിത്രം എടുത്തത്. മനുഷ്യത്തത്തിന് വിലകല്‍പ്പിച്ച കലക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം തന്നെയാണ്. മീനാക്ഷിയെ നേരില്‍ കാണാന്‍ കഴിയാതെയാണ് സുധീഷ് വിടപറഞ്ഞത്. രണ്ടര വര്‍ഷം മുമ്പായിരുന്നു സുധീഷ് സാലുവിനെ വിവാഹം ചെയ്തത്. അധികനാള്‍ ഒരുമിച്ച് കഴിയും മുമ്പുള്ള വിയോഗം വേദനയാണ് എല്ലാവര്‍ക്കും സമ്മാനിച്ചത്.
കൊല്ലം ജില്ലാ കലക്ടര്‍ എന്ന നിലയില്‍ ഷൈനമോള്‍ ജനകീയ വ്യക്തിത്തമാണ്. ആതുര സേവന രംഗത്ത് സജീവമാണ് ഇവര്‍. സന്നദ്ധ സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്ത് രംഗത്തുവരാറുണ്ട്. 2007ലെ ഹിമാചല്‍ കേഡറിലെ ഉദ്യോഗസ്ഥയാണ് ഷൈനമോള്‍. മഹാരാഷ്ട്രയില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് അവര്‍ കേരളത്തിലേക്ക് എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha