യുഡിഎഫില്‍ നിന്നും ആരും എങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി

യുഡിഎഫില്‍ നിന്നും ആരും എങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബംഗാളില്‍ കോണ്‍ഗ്രസ് എന്തുതീരുമാനം എടുത്താലും കേരളത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാനോ വേവലാതിപ്പെടാനോ ഇല്ലെന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരോരുത്തര്‍ക്കും അവരുടെ സ്വാതന്ത്ര്യം ഉണ്ട്. വെള്ളാപ്പള്ളി നിലപാടുകള്‍ മാറ്റിയപ്പോഴും താന്‍ പ്രതികരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha