അടൂര്‍ പ്രകാശിന്റെ ചോദ്യം ആരൂടെ നേര്‍ക്ക്, താന്‍ മാത്രമാണോ പ്രതി, മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കാമെന്ന് അടൂര്‍ പ്രകാശ്

സീസറിന്റെ ഭാര്യ സംശയത്തിന് അതീതമായിരിക്കുമെന്ന കോടതി പരാമര്‍ശം പിടിവള്ളിയാക്കിയാണ് മന്ത്രി അടൂര്‍ പ്രകാശിന്റെ പോക്ക്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയേയും രമേശ് ചെന്നിത്തലയെയും കുത്തി അടൂര്‍ പ്രകാശ് സംസാരിച്ചത്.
അഴിമതിക്കേസില്‍ താന്‍ മാത്രമല്ല പ്രതിയെന്നും ഈ സഭയില്‍ എത്രയോ ആളുകള്‍ പ്രതികളാണെന്നും മുഖ്യമന്ത്രിയെയും കെബാബുവിനെയും ആര്യാടനെയും ഇരുത്തികൊണ്ട് അടൂര്‍ പ്രകാശ് പറഞ്ഞത്. അഴിമതിക്കേസില്‍ താന്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്തെന്ന് പറയുന്നത് ശരിയാണ്. അത് പുതിയ കാര്യമല്ല. അതിന്റെ പേരില്‍ തന്റെ രാജി ആവശ്യപ്പെടുന്നത് എന്തിന് ഇതാണ് അടൂര്‍ പ്രകാശ് പ്രതിപക്ഷത്തോട് ചോദിച്ചത്. ചോദ്യം പ്രതിപക്ഷത്തോടാമെങ്കിലും സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രിക്ക് നേരെയാണ് അടൂര്‍ പ്രകാശിന്റെ ഒളിയമ്പ് എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ പറയുന്നത്.
താന്‍ രാജിവെയ്ക്കണമോ എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി പറയട്ടേ താന്‍ രാജിവെക്കാം. ആരോപണ വിധേയരായ മറ്റു മന്ത്രിമാര്‍ക്കുള്ള മുന്നറിയിപ്പുമായിട്ടാണ് അടൂര്‍ പ്രകാശ് സഭയില്‍ തുറന്നടിച്ചത്. അടൂര്‍ പ്രകാശിന് മുന്നില്‍ നിയമ പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടെന്നുള്ള ചെന്നിത്തലയുടെ പ്രസ്താവനയില്‍ ക്ഷുഭിതനാണ് മന്ത്രി. ചെന്നിത്തലയുടെ അറിവോടെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നതെന്നാണ് വിവരം. മാത്രമല്ല ഈയിടെ രമേശുമായി തെറ്റിയ അടൂര്‍ ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പുമായിട്ടാണ് ചങ്ങാത്തം. രമേശ് സാധാരണ സംസ്ഥാനം വിടുമ്പോള്‍ തന്റെ ചുമതല അടൂര്‍ പ്രകാശിനാണ് നല്‍കുന്നത്. എന്നാല്‍ ഈ അടുത്തിടെ അടൂര്‍ പ്രകാശിന് ആഭ്യന്തര ചുമതലകള്‍ നല്‍കാതെ ആര്യാടനെയാണ് രമേശ് ഏല്‍പ്പിക്കുന്നതും. ഇതും ഇരുവരും തമ്മില്‍ അകന്നുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അടൂര്‍ പ്രകാശ് എ ഗ്രൂപ്പില്‍ ചേര്‍ന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുള്ള പ്രതികാരമാണ് രമേശ് ചെന്നിത്തല വിജിലന്‍സിനെ ഉപയോഗിച്ച് വീട്ടുന്നതെന്നാണ് ആടൂര്‍ പ്രകാശിന്റെ ആരോപണം. കഴിഞ്ഞയാഴ്ചയാണ് റേഷന്‍ കട അനുവദിക്കുന്നതിന് വേണ്ടി 25 ലക്ഷം കോഴ ചോദിച്ചെന്ന് കേസ് തെളിവില്ലെന്ന് കണ്ട് എഴുതി തള്ളാനാകില്ലെന്ന് വിജിന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി റിപ്പോട്ട് നല്‍കിയത്. അടൂര്‍ പ്രകാശിനെ പ്രസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha