കോളേജ് ക്യാമ്പസില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം ഒടിഞ്ഞു വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. മറ്റു നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവം നടക്കുന്നതിനിടെയാണ് അപകടം. രാവിലെ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പായി വിദ്യാര്‍ഥികള്‍ എത്തിയതിനിടെയാണ് ദുരന്തമുണ്ടായത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന തണല്‍ മരം കാറ്റത്ത് കടപുഴകി വീഴുകയായിരുന്നു. പരിക്കേറ്റരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha