പ്രിയപ്പെട്ട മീനാക്ഷീ നീ വളര്‍ന്ന് വരുമ്പോള്‍ ഓര്‍മിക്കുക, രാജ്യത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര സൈനികന്റെ മകളാണ് നീ, കൊല്ലം കലക്ടറുടെ വാക്കുകള്‍ വൈറലാകുന്നു

സിയാച്ചിനിലെ കൊടും തണുപ്പില്‍ ഹിമപാതത്തില്‍പ്പെട്ട് മരിച്ച വീരജവാന്‍ സുധീഷിന്റെ മകളെ മാറോടണച്ചു നില്‍ക്കുന്ന കൊല്ലം ജില്ലാ കലക്ടര്‍ എ ഷൈനാമോളുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കലക്ടറുടെ പദവിയില്‍ നിന്ന് ആ കുഞ്ഞിനെ ചേര്‍ത്ത്പിടിച്ച് ആശ്വസിപ്പിക്കുന്ന ഒരു ഭരണാധികാരിയായിരുന്നില്ല അപ്പോള്‍ ഷൈനാമോള്‍. ഒരമ്മയുടെ വേദനയായിരുന്ന ഷൈനയുടെ മനസ് നിറയെ... ആ സന്ദര്‍ഭത്തെ കുറിച്ച് ഷൈനപറഞ്ഞതിങ്ങനെയാണ്.
ആര്‍ക്കാണു മീനാക്ഷി കുട്ടിയെ കോരിയെടുക്കാനും കവിളില്‍ മുത്തംകൊടുക്കാനും തോന്നാത്തത്.ഒരുപാട് അകലങ്ങളിലുള്ളവര്‍ പോലും മനസുകൊണ്ട് ഒരായിരം തവണ അവളെ ഓമനിച്ചിട്ടുണ്ടാവില്ലേ... ഞാനും അതേ ചെയ്തുള്ളു.
അവളെ കയ്യിലെടുക്കുബോള്‍ എന്താ പറയുക? ചില വികാരങ്ങളൊന്നും പറഞ്ഞറിയിക്കാനാവില്ലല്ലോ. ഞാന്‍ ആ ജവാന്റെ വീട്ടിലെത്തുമ്പോള്‍ ആകെ തകര്‍ന്ന അമ്മയ്ക്ക് സമീപം ഒന്നുമറിയാതെ ഒരു ചിരിയുമായി കിടക്കുകയായിരുന്നു മീനാക്ഷി.
വിമാനത്താവളത്തില്‍ സുധീഷിന്റെ മൃതദേഹം എറ്റുവാങ്ങന്‍ എത്തിയപ്പോഴും എന്റെ മനസ് നിറയെ മീനാക്ഷിയായിരുന്നു. പൊന്നോമനയെ ഒരിക്കല്‍പ്പോലും കാണാനാകാതെ വിടപറഞ്ഞ അച്ഛന്‍, അച്ഛന്റെ ഒരു കുഞ്ഞുമ്മയോ, തലോടലോ പോലും കിട്ടാതെ മീനാക്ഷി....
ചോരകട്ടിയാക്കുന്ന തണുപ്പിലും ആധീരജവാന് കരുത്തുപകര്‍ന്ന ഒന്ന് തന്റെ പൊന്നോമനയെ ഉടന്‍കാണാനാകുമെന്ന പ്രതീക്ഷയായിരിക്കില്ലേ...പ്രിയപ്പെട്ട മീനാക്ഷീ നീ വളര്‍ന്ന് വരുബോള്‍ ഓര്‍മിക്കുക, രാജ്യത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര സൈനികന്റെ മകളാണ് നീ. അഭിമാനത്തോടെ പതറാതെ ജീവിതം മുന്നോട്ട് കൊണ്ട് പോവുക. ഞങ്ങളൊക്കെയും ഈ രാജ്യം മുഴുവനും നിന്നോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ കുഞ്ഞാണ് നീ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha