Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യം..ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലർത്തണം.. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്..

14 MARCH 2025 05:08 PM IST
മലയാളി വാര്‍ത്ത

കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചവറ, പുനലൂർ, പാരിപ്പള്ളി, കാരുവേലിൽ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് കാലാവസ്ഥാമാപിനികളിൽ ഈമാസം ഒട്ടുമിക്ക ദിവസങ്ങളിലും 37 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ താപനില.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൊട്ടാരക്കരയിൽ സ്ഥാപിച്ച ഇന്റർനെറ്റ് ഒഫ് തിംഗ്സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിൽ പ്രദേശത്തെ അള്‍ട്രാ വയലറ്റ് സൂചിക മിക്ക ദിവസങ്ങളിലും 8 - 10 വരെയാണ്.

 

ഇന്നലെ 10 ആണ് രേഖപ്പെടുത്തിയത്.അള്‍ട്രാവയലറ്റ് സൂചിക 6 മുതൽ 7 വരെയാണെങ്കിൽ മുൻകരുതൽ സ്വീകരിക്കേണ്ട സാഹചര്യമാണ്. 8 മുതൽ 10 വരെ അതീവ ജാഗ്രത പുലർത്തണം. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്. സൂചിക കൊട്ടാരക്കരയിൽ മാത്രമാണ് നിലവിൽ ലഭ്യമെങ്കിലും ജില്ലയുടെ എല്ലാ ഭാഗത്തും ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് സൂചിക കൂടുതൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ്. ഈസമയം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാതപം, ത്വക്ക്, നേത്രരോഗങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം.


ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) റെഡ് അലേർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, മലപ്പുറം ജില്ലകൾക്കായി തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അൾട്രാവയലറ്റ് (UV) മീറ്ററുകൾ വഴി ജില്ലയിലെ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് 11 എന്ന സൂചികയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യാഴാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.അൾട്രാവയലറ്റ് രശ്മികളിൽ ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് സൂര്യതാപം, ചർമ്മരോഗങ്ങൾ,

 

നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് കെഎസ്ഡിഎംഎ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജില്ലയിൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിലാണ് ഏറ്റവും ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്.ഈ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അതിൽ പറയുന്നു. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ,

 

ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗമുള്ളവർ, നേത്രരോഗങ്ങൾ, കാൻസർ രോഗികൾ, രോഗപ്രതിരോധ ശേഷി ദുർബലമായമറ്റ് വിഭാഗങ്ങൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ശരീരം മുഴുവൻ മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പകൽ സമയത്ത് പുറത്തുപോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. ഉയർന്ന ഉയരത്തിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി ഉയർന്ന യുവി സൂചികകൾ ഉണ്ടാകും. തെളിഞ്ഞതും മേഘങ്ങളില്ലാത്തതുമായ ആകാശമുണ്ടെങ്കിൽ പോലും യുവി സൂചിക ഇപ്പോഴും ഉയർന്നതായിരിക്കും. യുവി രശ്മികളെ പ്രതിഫലിപ്പിക്കുന്ന വെള്ളം,

 

മണൽ തുടങ്ങിയ പ്രതലങ്ങളിൽ യുവി സൂചിക ഉയർന്നതായിരിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.ഇത്തവണ എല്ലാ ജില്ലയിലും തകർപ്പൻ ചൂടുണ്ട്. കാസർകോട്ടുള്ളത് പതിവ് ചൂടാണെന്നാണു വിദഗ്ധർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കാറ്റ് അടിക്കാൻ ഇതുവരെയും തുടങ്ങാത്തതിനാൽ പാലക്കാട് ഇത്തവണ അൽപം പിന്നിലാണ്. താരതമ്യേന ചൂട് കൂടിയ കൊങ്കൺ പ്രദേശങ്ങളോട് ചേർന്നുകിടക്കുന്നതിനാലാണ് ജില്ലയിൽ ചൂട് കൂടുന്നത്. അവിടെനിന്നുള്ള ചൂടുകൂടിയ വായു ജില്ലയിലേക്ക് നീങ്ങിയെത്തും. തമിഴ്നാട്ടിൽ നിന്ന് പാലക്കാടേക്ക് കടക്കുന്ന വരണ്ടവായു ഉണ്ടാക്കുന്ന ഇതേ മാതൃകയിലാണ് ജില്ലയിലും ചൂടുയരുന്നത്.

 

ചെങ്കൽപ്പാറകളും താരതമ്യേന ഉറപ്പുള്ള ഉപരിതല മണ്ണും അതിന്റെ കരുത്ത് ഒന്നുകൂടെ കൂട്ടുമെന്ന് മാത്രം.ജാഗ്രത വേണം..പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.കൈ ഉൾപ്പടെ പൂർണമായും മൂടുന്ന തരത്തിൽ വേണം.കുടയോ തൊപ്പിയോ ഉപയോഗിക്കുക.ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം.പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.യൂണിഫോമിലെ ടൈ, സോക്‌സ് എന്നിവയിൽ ഇളവ് അനുവദിക്കുക.ആരോഗ്യ പ്രശ്നമുള്ളവർ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം ഏൽക്കരുത്.

തുറസായ സ്ഥലങ്ങളിലെ പൊതുപരിപാടികൾ ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ കൃത്യമായ ഇടവേളകളിൽ ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. പുറത്ത് പോകുന്നവർ കൈയിൽ കുപ്പിവെള്ളം കരുതണം.നിർജ്ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പഴച്ചാറുകൾ, സംഭാരം, ഒ.ആർ.എസ് ലായനി തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (24 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (37 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (56 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends