മലപ്പുറത്തെ നരഭോജിക്കടുവയെ കണ്ടെത്താന്‍ അഞ്ച് ലൈവ് സ്ട്രീം ക്യാമറകള്‍

നാലുദിവസം ആയിട്ടും കടുവയെ പിടികൂടാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ കാളികാവ് അടയ്ക്കാക്കുണ്ട് മലവാരത്തിലെ നരഭോജിയായ കടുവയെ കണ്ടെത്താന്‍ അഞ്ച് ലൈവ് സ്ട്രീം ക്യാമറകള്‍ കൂടി വനം വകുപ്പ് സ്ഥാപിച്ചു. ആദ്യഘടത്തില്‍ ഇവിടെ സ്ഥാപിച്ചത് 50 ക്യാമറകളാണ്. ഈ ക്യാമറകളിലെ മെമ്മറി കാര്‍ഡ് പരിശോധിച്ചാണ് മൃഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നത്.ലൈവ് സ്ട്രീം ക്യാമറകള്‍ ദൃശ്യങ്ങള്‍ കൂടാതെ ശബ്ദംകൂടി പിടിച്ചെടുത്ത് തത്സമയം കൈമാറും. നിരീക്ഷണത്തിനായി ഡ്രോണും ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ അലി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാനായി മൂന്നാമത്തെ കൂടും സ്ഥാപിച്ചതായി നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാല്‍ പറഞ്ഞു. 60 അംഗ സംഘമാണ് കടുവക്കായി തിരച്ചില്‍ നടത്തുന്നത്. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ നേതൃത്വം നല്‍കുന്നു.
https://www.facebook.com/Malayalivartha